
കോഴിക്കോട്: മലബാറിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പുരാരേഖകൾ
ഡിജിറ്റലാക്കുന്നു. മർക്കസ് നോളജ് സിറ്റിയിലെ മലൈബാർ ഫൗണ്ടേഷൻ ഓഫ് റിസർച്ച് ആൻഡ് ഡിവലപ്മെൻ്റാണ് പുരാതന കൈയെഴുത്തുപ്രതികൾക്കും ലിഖിതങ്ങൾക്കും അച്ചടിച്ച രേഖകൾക്കുമൊക്കെ ഡിജിറ്റൽരൂപം നൽകുന്നത്. ഇവർ ശേഖരിച്ച നാലായിരത്തിലേറെ രേഖകൾ 2023 മുതൽ ഡിജിറ്റൈസ് ചെയ്യുന്നുണ്ട്.
അമേരിക്കയിലെ ഹിൽ മ്യൂസിയം ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. അമേരിക്കൻ ലൈബ്രറി കോൺഗ്രസിന്റെ അംഗീകാരവുമുണ്ട്. കേരളം, തമിഴ്‌നാട്, അന്തമാൻ എന്നിവിടങ്ങളിൽനിന്നാണ് പുരാരേഖകൾ കൂടുതലും ലഭിച്ചത്. സ്വകാര്യവ്യക്തികളുടെ ശേഖരത്തിലും പുരാതന തറവാടുകളിലും മറ്റുമുണ്ടായിരുന്ന അമൂല്യമായ ഇവ നശിച്ചുപോകാതെ, സൂക്ഷ്‌മമായി ഡിജിറ്റലിൽ പകർത്തുകയായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രേഖകൾ പൂർണമായി ഗവേഷകർക്കും ചരിത്രാന്വേഷികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും. ശ്രമകരമായ ഈ ജോലി നിർവഹിക്കാൻ സുസജ്ജമായ ടീം, മലൈബാർ ഫൗണ്ടേഷനുണ്ട്. മലബാർ എന്നതിന് പുരാതനരേഖകളിൽ കാണുന്ന പേര് മലൈബാർ' എന്നാണ്. അതുകൊണ്ടാണ് ഫൗണ്ടേഷനും ഈ പേര് സ്വീകരിച്ചിരിക്കുന്നത്.
വടക്കൻകേരളത്തിൽമാത്രം എഴുപതിലേറെ കേന്ദ്രങ്ങളിൽ രേഖകളുടെ ശേഖരണത്തിനായി സർവേ നടത്തിയിട്ടുണ്ട്. ഷാർജ സുൽത്താന്റെ അന്താരാഷ്ട്രപുരസ്ക്‌കാരം കഴിഞ്ഞവർഷം ഈ സംരംഭത്തിന് ലഭിച്ചു. മർക്കസ് നോളജ് സിറ്റിയിൽ ഒരു മാനുസ്ക്രിപ്റ്റ് സെൻ്റർ തുടങ്ങാനും ഉദ്ദേശ്യമുണ്ട്.
പ്രയോജനങ്ങൾ
കേരള ചരിത്രപഠനത്തിന് സഹായകമാവും, രേഖകൾക്കുള്ള റഫറൻസ് മൂല്യം പ്രയോജനപ്പെടുത്താം. അന്യംനിന്നുപോകുമായിരുന്ന അറബി മലയാളം, അറബി തമിഴ് എന്നിവയിലെ കൈയെഴുത്തുപ്രതികൾ നശിക്കാതെ സംരക്ഷിക്കപ്പെടും. ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്ന പുതിയ പഠനശാഖയ്ക്ക് പ്രയോജനകരമാവും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരാരേഖകൾ സംരക്ഷിക്കപ്പെടും. സാമൂഹ്യശാസ്ത്രപഠനത്തെ സാങ്കേതികവിദ്യയുമായി അടുപ്പിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group