ക്ളാസിൽ പാടിത്തകർത്ത് ഹക്കീം മാഷും കുട്ട്യോളും; സൂംബാ ചർച്ച അവിടെ നിൽക്കട്ടെ

ക്ളാസിൽ പാടിത്തകർത്ത് ഹക്കീം മാഷും കുട്ട്യോളും; സൂംബാ ചർച്ച അവിടെ നിൽക്കട്ടെ
ക്ളാസിൽ പാടിത്തകർത്ത് ഹക്കീം മാഷും കുട്ട്യോളും; സൂംബാ ചർച്ച അവിടെ നിൽക്കട്ടെ
Share  
2025 Jul 01, 08:57 AM
MANNAN

മലപ്പുറം : സ്കൂ‌ളുകളിലെ പാട്ടിനെയും നൃത്തത്തെയും കുറിച്ച് സമൂഹം തലതല്ലി ചർച്ച നടത്തുന്നതിനിടെ പ്രചരിച്ച ഒരു സംഗീതവീഡിയോ ഇന്ന് കേരളം ഏറ്റുപാടുകയാണ്. ക്ലാസിലെ മുഴുവൻ കുട്ടികളും മാഷിന്റെ കൂടെ ആസ്വദിച്ച് താളമിട്ടുപാടുന്ന വീഡിയോ, വിദ്യാർഥികൾക്ക് പാട്ടും ഡാൻസും കൊണ്ട് എന്തുകാര്യം എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ പാട്ടുവീഡിയോ,


അരിക്കോട് സുല്ലമുസ്സലാം ഹൈസ്കൂ‌ളിലെ കലാധ്യാപകനായ അബിദുൾ ഹക്കീം എന്ന ഹക്കീം പുൽപ്പറ്റയാണ് പാട്ടുപാടി കുട്ടികളുമായി കൂട്ടുകൂടുന്നത്. കലാപഠനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ പാട്ട് ചിത്രീകരിച്ചത്. സ്റ്റേറ്റ്. എസ്ആർജി ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ വെറുതേ ഇട്ടതാണ്. അത് പാടിപ്പടരുകയായിരുന്നു.


കുട്ടികളെ എങ്ങനെയാണ് കലാപഠനം സ്വാധീനിക്കുന്നത് എന്ന ചോദ്യത്തിന് ഹക്കീം പറഞ്ഞ മറുപടി 'അത് ആ കുട്ടികളുടെ മുഖത്തുണ്ടല്ലോ' എന്നാണ്. എല്ലാ പഠനഭാരങ്ങളും ഇറക്കിവെച്ചതിൻ്റെ ആശ്വാസവും ആനന്ദവും തുടിക്കുന്ന മുഖവുമായാണ് കുട്ടികൾ കൂട്ടമായി പാടുന്നത്.


2024-ലാണ് സ്കൂകൂളുകളിൽ കലാപഠനത്തിന് സമഗ്രമായ പാഠപുസ്‌തകം രൂപപ്പെടുന്നതെന്ന് ഹക്കീം പറഞ്ഞു. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത കുട്ടികൾക്കും അത് ആസ്വദിക്കാനും പഠിക്കാനും കഴിയുമെന്ന് കരിക്കുലം കമ്മിറ്റിയെ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ പാഠപുസ്തകം ഇറക്കിയത്. കഴിഞ്ഞവർഷം അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകൾക്ക് പുസ്തകമായി. ഈവർഷത്തോടെ എട്ട്, 10 ക്ലാസുകളിലും. ആ പുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള സംഗീതപാഠത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹക്കിം പുൽപ്പറ്റ പാട്ടുപാടിയത്.


ആഴ്ചയിൽ രണ്ടു പീരിയഡാണ് കലയ്ക്കുള്ളത്. തലേദിവസംതന്നെ പഠിക്കേണ്ട പാട്ട് ഏതാണെന്ന് ഹക്കീം കുട്ടികളെ അറിയിക്കും. അത് കുട്ടികൾ പഠിച്ചുവരും.


പിന്നെ ഒന്നിച്ചുപാടും, പഴയതും പുതിയതുമായ പാട്ടുകളെല്ലാം ഇപ്പോൾ കുട്ടികൾ പാടുന്നുണ്ട്. സംസാരിക്കാൻ മടി, അലസത, അശ്രദ്ധ, ചെറിയ പഠനവൈകല്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാം മരുന്നാണ് ഈ സംഗീതപഠനമെന്നാണ് ഹക്കീംമാഷിന്റെ സാക്ഷ്യം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2