മാലിന്യസംസ്കരണത്തിനു മാത്രമല്ല, സത്യസന്ധതയ്ക്കും മാതൃകയായി ഹരിതകർമസേനാംഗങ്ങൾ

മാലിന്യസംസ്കരണത്തിനു മാത്രമല്ല, സത്യസന്ധതയ്ക്കും മാതൃകയായി ഹരിതകർമസേനാംഗങ്ങൾ
മാലിന്യസംസ്കരണത്തിനു മാത്രമല്ല, സത്യസന്ധതയ്ക്കും മാതൃകയായി ഹരിതകർമസേനാംഗങ്ങൾ
Share  
2025 Jun 26, 09:42 AM
PAZHYIDAM
mannan

കാവാലം: മാലിന്യസംസ്‌കരണത്തിനു മാത്രമല്ല, സത്യസന്ധതയ്ക്കും

മാതൃകയായി കാവാലത്തെ ഹരിതകർമസേനാംഗങ്ങൾ. പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു ലഭിച്ച രണ്ടരപ്പവൻ്റെ മാല ഉടമയെ തിരികെയേൽപ്പിച്ചാണ് ഹരിതകർമസേന മാതൃകയായത്. കാവാലം പഞ്ചായത്ത് 11-ാം വാർഡിലെ ആശാരിപ്പറമ്പ് രാധാകുഞ്ഞുമോൻ, തെയ്യപ്പുരയ്ക്കൽ ഇന്ദിരാറെജി എന്നിവരാണ് സത്യസന്ധത കാണിച്ചത്.


ഇവർ കഴിഞ്ഞ ദിവസം 11-ാം വാർഡിൽനിന്നു മാലിന്യം ശേഖരിച്ചിരുന്നു. പിന്നീട് ഈ വാർഡിലെ ഏലപ്പള്ളി കുഞ്ഞുമോളുടെ വീട്ടിൽനിന്നു രണ്ടരപ്പവന്റെ മാല നഷ്ട‌പ്പെട്ടിട്ടുണ്ടെന്ന വിവരം അറിയുകയും തുടർന്ന് ഇവർ മാലിന്യം താത്കാലികമായി സൂക്ഷിക്കുന്ന കേന്ദ്രത്തിലെത്തി തിരച്ചിൽ നടത്തുകയും അതിൽനിന്നു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിൽ സ്വർണമാല കണ്ടെത്തുകയുമായിരുന്നു.


വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യസുരേഷ്, എഡിഎസ് പ്രസിഡന്റ് ശരണ്യരതീഷ് എന്നിവരുടെ സാന്നിധ്യത്തിൽ മാല കുഞ്ഞുമോൾക്ക് തിരിക്കേ നല്കി.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam