രാഷ്ട്രപതിയിൽനിന്ന് സമ്മാനം ഏറ്റുവാങ്ങി അശ്വതി

രാഷ്ട്രപതിയിൽനിന്ന് സമ്മാനം ഏറ്റുവാങ്ങി അശ്വതി
രാഷ്ട്രപതിയിൽനിന്ന് സമ്മാനം ഏറ്റുവാങ്ങി അശ്വതി
Share  
2025 Jun 21, 10:01 AM
MANNAN

ആലത്തൂർ: സ്മമാർട്ട് ഇന്ത്യയെപ്പറ്റി ലേഖനമെഴുതി ദേശീയതലത്തിൽ ഫസ്റ്റ്

റണ്ണറപ്പായ ബി. അശ്വതി, രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് മെഡലും സമ്മാനവും വാങ്ങിയതിൻ്റെ അഭിമാനത്തിലാണ്. ടാറ്റ ബിൽഡേഴ്‌സ് ഇന്ത്യ 2023-24ൽ സംഘടിപ്പിച്ച മത്സരത്തിൽ ജൂനിയർ വിഭാഗത്തിലാണ് നേട്ടം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള അഞ്ച് മാർഗങ്ങളെക്കുറിച്ചായിരുന്നു ഉപന്യാസം. മലയാളത്തിലാണ് എഴുതിയത്.


കുനിശ്ശേരി കണ്ണമ്പുള്ളി ജിയുപിഎസ് വിദ്യാർഥിയാണ് അശ്വതി. കുനിശ്ശേരി പനയമ്പാറയിലെ ഡ്രൈവറായ ബിജുവിൻ്റെയും സ്വകാര്യ കമ്പനി ജീവനക്കാരിയായ സന്ധ്യയുടെയും മകളാണ്. ഡൽഹിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പുരസ്‌കാരം നൽകിയത്.


കണ്ണമ്പുള്ളി സ്കൂളിലെ ലൈബ്രറി, സയൻസ് ലാബ്, ഐടി ലാബ്, വർക്ക് ഇന്റഗ്രേറ്റഡ് ലാബ് എന്നിവ ഗണിതത്തിലും ശാസ്ത്രത്തിലും തൊഴിൽ വിദ്യാഭ്യാസത്തിലും നൽകിയ അവബോധം മത്സരവിജയത്തിന് സഹായകമായതായി അശ്വതി പറഞ്ഞു. സയൻസ് അധ്യാപിക ആർ. അർച്ചന ഉൾപ്പെടെയുള്ളവരുടെ മാർഗനിർദേശങ്ങൾ സഹായിച്ചു.


ഇതിനുപുറമേ റോളർ സ്കേറ്റിങ്ങിലും കളരിയിലും ദേശീയതലത്തിൽ സ്‌കൂളിലെ കുട്ടികൾ വിജയം കൈവരിച്ചതായി പ്രധാനാധ്യാപിക പി. രാജശ്രീ പറഞ്ഞു. അധ്യാപകരും പിടിഎയും എരിമയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും കൂട്ടായി നടത്തുന്ന പ്രവർത്തനങ്ങളാണ് ഇതിനുപിന്നിൽ സ്‌കൂളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി എംഎൽഎ ഫണ്ടുപയോഗിച്ച് ഒരുകോടി രൂപയുടെ പദ്ധതികൾ ആരംഭിക്കും.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2