ഷാജഹാൻ വിരമിക്കില്ല, ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽനിന്ന്

ഷാജഹാൻ വിരമിക്കില്ല, ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽനിന്ന്
ഷാജഹാൻ വിരമിക്കില്ല, ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽനിന്ന്
Share  
2025 Jun 21, 09:57 AM
PAZHYIDAM
mannan

പാലക്കാട് ജോലിയിൽനിന്ന് വിരമിക്കുന്നവരെ വിരമിക്കുന്ന ദിവസം സഹപ്രവർത്തകർ വാഹനത്തിൽക്കയറ്റി വീട്ടിലെത്തിക്കുന്നതാണ് പതിവ്. എന്നാൽ, കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എസ്ഐ എ. ഷാജഹാന്റെ കാര്യം വ്യത്യസ്തമാണ്. വിരമിച്ച ദിവസം വീട്ടിൽ പോകാതെ ഷാജഹാൻ ഒരു സൈക്കിൾ യാത്ര തുടങ്ങി, രാസലഹരിക്കെതിരേ ബോധവത്കരണവുമായി. 33 ദിവസത്തെ യാത്ര അവസാനിപ്പിച്ച ശേഷമായിരിക്കും ഷാജഹാൻ ഇനി കുടുംബത്തിനൊപ്പം ചേരുക,


മേയ് 31-ന് തുടങ്ങിയ യാത്ര 2,025 കിലോമീറ്റർ സഞ്ചരിച്ച് ജൂലായ് രണ്ടിന് തിരുവനന്തപുരത്ത് അവസാനിപ്പിക്കും. തുടർന്ന് കൊല്ലത്തേക്കു മടങ്ങും. കെഎപി രണ്ടാം ബറ്റാലിയനിൽ പാലക്കാട്ടായിരുന്നു ഷാജഹാന്റെ ജോലിത്തുടക്കം.


സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയാണ് യാത്രയുടെ ലക്ഷ്യം. വ്യാഴാഴ്‌ച പാലക്കാട്ടെത്തിയ ഷാജഹാൻ വ്യാഴം, വെള്ളി ദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്ക്‌കൂളുകളിൽ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവത്‌കരണം നടത്തി. 31 വർഷത്തെ തന്റെ ജോലിക്കിടെയുണ്ടായ അനുഭവങ്ങൾ കൂടി വിവരിച്ചാണ് കുട്ടികളുമായി സംവാദിക്കുന്നത്.


സഹപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന പോലീസുകാർ ചേർന്ന് സൈക്കിൾ ചവിട്ടിയായിരുന്നു ഷാജഹാൻ്റെ 'സൈക്കിൾ യജ്ഞ'ത്തിന്റെ തുടക്കം. മലബാറിലെ ജില്ലകളിൽ പര്യടനം നടത്തി. പോലീസ് സ്റ്റേഷനിൽ നിന്നോ സുഹൃത്തുക്കളോ ഒരുക്കുന്ന മുറിയിലാണ് യാത്രയ്ക്കിടെ താമസം, ശരാശരി 70-80 കിലോമീറ്റർ ദിവസം സൈക്കിൾ ചവിട്ടും.


പ്രവർത്തി ദിവസങ്ങളിൽ സ്‌കൂളുകളിൽ കയറും. കുട്ടികളുമായി സംവാദിക്കും. ഒരു പോലീസ് റ്റേഷൻ പരിധിയിൽ ഒരു സ്‌കൂൾ എന്ന രീതിയിലാണ് സന്ദർശനം നടത്തുന്നത്. കവലകളിലും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam