പരിമിതികളിൽ തളരാതെ പഠിച്ച് അഞ്ജലി ഡോക്ടറായി

പരിമിതികളിൽ തളരാതെ പഠിച്ച് അഞ്ജലി ഡോക്ടറായി
പരിമിതികളിൽ തളരാതെ പഠിച്ച് അഞ്ജലി ഡോക്ടറായി
Share  
2025 Jun 20, 08:55 AM
PAZHYIDAM
mannan

ചെറുവത്തൂർ: എല്ലാ കഷ്ട‌പ്പാടുകൾക്കുമൊടുവിൽ സന്തോഷിക്കാൻ ഒരു ദിവസമുണ്ടാകും പിലിക്കോട് മടിവയലിലെ മുത്തുവിൻ്റെയും മാരിമുത്തുവിന്റെയും ജീവിതത്തിൽ ആ സുദിനമെത്തി. പഴയ പ്ലാസ്റ്റിക്കും അലുമിനിയ പാത്രങ്ങളും ശേഖരിച്ച് ഉപജീവനം നടത്തുകയും അതിൽനിന്നും മിച്ചംവെച്ച് മക്കളെ പഠിക്കാനയക്കുകയും ചെയ്‌ത മാതപിതാക്കൾക്ക് ഇത് അഭിമാനമുഹൂർത്തം കുടിയാണ്. ഹൗസ് സർജൻസി പൂർത്തിയാക്കി മകൾ ഡോ. അഞ്ജലി 10 ദിവസത്തിന് ശേഷം വീട്ടിലെത്തും.


കഴിഞ്ഞയാഴ്‌ച കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.എസ്. രാജകണ്ണപ്പൻ സർട്ടിഫിക്കറ്റ് കൈമാറി. പരിമിതമായ ജീവിതസാഹചര്യത്തിലാണ് അഞ്ജലി അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ചെറുവത്തൂർ ഗവ. വെൽഫെയർ യൂപി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. പിലിക്കോട് ഹയർസെക്കൻഡറി സ്കൂ‌ളിൽനിന്നും എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. തുടർന്ന് പ്ലസ് ടു സയൻസിൽ കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂ‌ളിൽനിന്നും എല്ലാവിഷയത്തിലും എ പ്ലസ് നേടി വിജയം ആവർത്തിച്ചു.


കോയമ്പത്തൂർ മെഡിക്കൽ കോളേജിലാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്. ചെറുവത്തൂരിലേയും പിലിക്കോട്ടെയും നാട്ടുകാർക്ക് പരിചിതരാണ് മുത്തുവും മാരിമുത്തുവും. വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിൽനിന്നും ജോലി തേടിയെത്തിയതാണ് മുത്തു. ആക്രി പെറുക്കി ജീവിതം കരുപ്പിടിപ്പിച്ചു. പിന്നീട് പിലിക്കോട് മടിവയലിൽ സ്ഥിരതാമസമാക്കി.


മൂന്നുമക്കളാണിവർക്ക്. ജീവിതപ്രയാസത്തിലും മക്കളെ നല്ല നിലയിൽ പഠിപ്പിച്ചു. മകൾ രേവതി എളമ്പച്ചി തപാൽ ഓഫീസിൽ പോസ്റ്റ് വുമണായും മകൻ സൂര്യ സ്വകാര്യ കമ്പനിയിലും ജോലിചെയ്യുന്നു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam