പ്രായം വെറും സംഖ്യ മാത്രം; 'പൊളിച്ചടുക്കി' വയോജനങ്ങൾ

പ്രായം വെറും സംഖ്യ മാത്രം; 'പൊളിച്ചടുക്കി' വയോജനങ്ങൾ
പ്രായം വെറും സംഖ്യ മാത്രം; 'പൊളിച്ചടുക്കി' വയോജനങ്ങൾ
Share  
2025 Jun 20, 08:53 AM
vadakkan veeragadha

വയോജന കലാമേളയിൽ 23 പോയിൻ്റുമായി മരട് നഗരസഭ മുന്നിൽ


കാക്കനാട് : വാർധക്യം ഒറ്റപ്പെടലിൻ്റേതല്ലെന്നും പ്രായം സംഖ്യ മാത്രമാണെന്നും ഇവർ വിളിച്ചു പറയുന്നത് അരങ്ങിൽ തകർത്താടിക്കൊണ്ടാണ്. ജില്ലാ പഞ്ചായത്തിൽ തുടങ്ങിയ ജില്ലാ വയോജന കലാമേള പങ്കാളികളുടെ ആവേശം കൊണ്ട് വേറിട്ടതായി.


ഏലൂരിൽനിന്നെത്തിയ ശാരദ 65-ാം വയസ്സിലാണ് കലോത്സവത്തിൽ പങ്കെടുത്തത്. വീട്ടിൽ ചടഞ്ഞിരിക്കാൻ താത്പര്യമില്ലാത്ത ഇവർ ചിലങ്കയണിഞ്ഞ് നൃത്തം അവതരിപ്പിച്ചു. 70 വയസ്സു കഴിഞ്ഞ ഉഷയുടെ നേതൃത്വത്തിലുള്ള ടീം സംഘനൃത്തവും അവതരിപ്പിച്ചു. നാടൻപാട്ട്, മാർഗം കളി, തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളാണ് വ്യാഴാഴ്ച്‌ച അരങ്ങേറിയത്.



കലാമേളയിൽ വിജയിച്ച തദ്ദേശ സ്ഥാപനങ്ങൾ



: നാടൻപാട്ട് മരട് നഗരസഭ (ഒന്നാം സ്ഥാനം), പിറവം നഗരസഭ (രണ്ടാം സ്ഥാനം), മൂവാറ്റുപുഴ നഗരസഭ (മൂന്നാം സ്ഥാനം). മാർഗംകളി കോതമംഗലം നഗരസഭ(ഒന്നാം സ്ഥാനം), നോർത്ത് പറവൂർ നഗരസഭ (രണ്ടാം സ്ഥാനം), അങ്കമാലി നഗരസഭ (മൂന്നാം സ്ഥാനം). തിരുവാതിര പിറവം നഗരസഭ (ഒന്നാം സ്ഥാനം), നോർത്ത് പറവൂർ നഗരസഭ, മരട് നഗരസഭ (രണ്ടാം സ്ഥാനം), തൃപ്പൂണിത്തുറ നഗരസഭ (മൂന്നാം സ്ഥാനം). ഗ്രൂപ്പ് ഡാൻസ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് (ഒന്നാം സ്ഥാനം), മരട് നഗരസഭ (രണ്ടാം സ്ഥാനം), തൃപ്പൂണിത്തുറ നഗരസഭ(മൂന്നാം സ്ഥാനം). കൈകൊട്ടിക്കളി



തൃപ്പൂണിത്തുറ നഗരസഭ (ഒന്നാം സ്ഥാനം), പറവൂർ ബ്ലോക്ക് പഞ്ചായത്ത് (രണ്ടാം സ്ഥാനം), മരട് നഗരസഭ (മൂന്നാം സ്ഥാനം).


ഇന്നത്തെ മത്സരങ്ങൾ: ഗ്രൂപ്പ് സോങ്, കോമഡി സ്‌കിറ്റ്, ഒപ്പന.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2