മന്ത്രിക്കൊപ്പം പാടിയും ഓർമ്മകൾപങ്കിട്ടും വയോജനങ്ങൾ

മന്ത്രിക്കൊപ്പം പാടിയും ഓർമ്മകൾപങ്കിട്ടും വയോജനങ്ങൾ
മന്ത്രിക്കൊപ്പം പാടിയും ഓർമ്മകൾപങ്കിട്ടും വയോജനങ്ങൾ
Share  
2025 Jun 16, 08:08 AM
MANNAN

ചേർത്തല വിപ്ലവഗായിക പി.കെ. മേദിനി പാടിയപ്പോൾ പ്രായത്തിന്റെ അവശതകൾ മറന്ന് വയോജനങ്ങൾ ഏറ്റുപാടി. മന്ത്രി പി. പ്രസാദും ആവേശത്തോടെ കൂടിയപ്പോൾ അത് സൗഹൃദക്കൂട്ടമായി. മായിത്തറ ഗവ. വൃദ്ധസദനത്തിൽ സാമൂഹികനീതി വകുപ്പ് നടത്തിയ മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ബോധവത്‌കരണ ദിനാചരണത്തിന്റെ്റെ ഉദ്ഘാടനവേദിയിലാണ് പാട്ടും അനുഭവങ്ങളും നിറഞ്ഞത്. മന്ത്രി പി. പ്രസാദ് ദിനാചരണം ഉദ്ഘാടനം ചെയ്തു.


വയോജനങ്ങൾ സമൂഹത്തിൻ്റെ ആദരത്തിനും സംരക്ഷണത്തിനും ഏറ്റവും അർഹതയുള്ളവരാണെന്നും അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കായികതാരങ്ങളായ മുതിർന്ന പൗരന്മാർ നയിക്കുന്ന ദീപശിഖാ റാലിയും പരിപാടിയുടെ ഭാഗമായി നടന്നു. പുന്നപ്ര-വയലാർ സമരസേനാനിയും സംസ്ഥാന വനിതാ രത്ന അവാർഡ് ജേതാവുമായ പി.കെ. മേദിനി ദീപശിഖ വയോസേവന പുരസ്കാരജേതാവ് കെ. വാസന്തിക്കു കൈമാറി. റാലി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്‌തു. കെ. വാസന്തി, തങ്കമ്മ, പൊന്നമ്മ, ഹരികൃഷ്‌ണൻ, തങ്കച്ചൻ, വിനീത് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.


വി.ജി. മോഹനൻ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സിനിമോൾ സാംസൺ, സുദർശനഭായ്, ജനപ്രതിനിധികളായ നിബു എസ് പത്മം, അനിതാ തിലകൻ, രജനി ദാസപ്പൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ. അബീൻ, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ ജി. മോനി, സി. വാമദേവ്, ബി. ശ്രീലത, സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പ്രതിനിധി സി.കെ. സുകുമാരൻ, വൃദ്ധസദനം സൂപ്രണ്ട് ഐഷാ ബീവി തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2