സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന്

സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ്  പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും    ഇന്ന്
സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന്
Share  
2025 Jun 15, 10:50 PM
MANNAN

സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന്

മാഹി:പള്ളൂർ വയലിലെ മാഹി കോ ഓപ്പറേറ്റിവ് ഹയർ എഡുക്കേഷനിൽ സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനവും ഇന്ന് (16/ 6/25 )നടക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സ്കിൽ പാർക്ക് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഇന്ത്യൻ ഗോത്ര വികസനവും ഭരണഘടനയും എന്ന വിഷയത്തിൽ സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനും റാഞ്ചിമുൻ എംഎൽഎ യുമായ ഡോ.ജയ് പ്രകാശ് ഗുപ്ത (ഝാർക്കണ്ട് ) സംസാരിക്കും. ഇന്ത്യൻ നോളേജ് സിസ്റ്റം സെല്ലിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മയ്യഴിയുടെ സമ്മിശ്ര സംസ്കൃതി എന്ന വിഷയത്തിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർഡോ. കെ.കെ.എൻ കുറുപ്പ് സംസാരിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തും.

whatsapp-image-2025-06-15-at-20.10.19_00095d99

വിദ്യാർത്ഥി പ്രതിഭകളെ

അനുമോദിച്ചു


തലശ്ശേരി:പത്മശാലിയ ആചാര്യ സഭ കണ്ണൂർ ജില്ല കമ്മിറ്റി നെട്ടൂർ തെരു യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെട്ടൂർ തെരു ശ്രീരാമനാൽ കീഴിൽ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ എസ്.എസ്.എൽ.സി./പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു.

ജില്ലാ സെക്രട്ടറി പ്രമോദൻ കോമരം അദ്ധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങ് ക്ഷേത്രം മൂത്ത ചെട്ടിയാർ പട്ടൻ രാജൻ ഉദ്ഘാടനം ചെയ്തു. ഇളയ ചെട്ടിയാർ കെ രാമദാസൻ, ട്രഷറർ ഷാജി കെ , ഇ.രജനീഷ് സംസാരിച്ചു. 

ചടങ്ങിൽ സേവാ സമിതി പ്രസിഡന്റ് പ്രവീൺ സ്വാഗതവും 

സേവാ സമിതി സെക്രട്ടറി സി. ജിതേഷ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ക്ഷേത്രം മൂത്ത ചെട്ടിയാർ പട്ടൻ രാജൻ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-06-15-at-20.10.00_76c21b2d

മാഹി ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയികൾക്കുള്ള സമ്മാനങ്ങൾ രമേശ് പറമ്പത്ത് എംഎൽഎ. വിതരണം ചെയ്യുന്നു.


whatsapp-image-2025-06-15-at-20.10.34_0164742b

മങ്ങാട് തോടിലെ വെള്ളക്കെട്ടും

മഴമരം നീക്കം ചെയ്യാനുള്ള നടപടിയും വേണം


ന്യൂമാഹി .കവിയൂർ മങ്ങാട് അണ്ടർ പാസിന് സമീപം മങ്ങാട് തോട് മഴ കനത്തതോടെ കരകവിഞ്ഞൊഴുകിയത് സമീപത്തുള്ള നിരവധി വീടുകളിൽ വെള്ള കയറി മഴ ശക്തമാകുന്നതോടെ അണ്ടർ പാസിലും പൊതുമരാമത്ത് റോഡിലും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമാകും തോടിന് സമീപമുള്ള മഴമരം തോട് നവീകരിക്കുന്നതിന്റെ ഭാഗമായി വേരുകൾ കൂടുതലും പുറത്തായത് റോഡിലേക്ക് പതിഞ്ഞാൽ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും ട്രാൻഫോമറുംനിലം പതിക്കുകയും ഗതാഗതം പൂർണ്ണമായി നിലയ്ക്കുകയും ചെയ്യും പ്രശ്ന പരിഹാരത്തിന് അധികാ രികൾ സത്വര നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെയും ദേശവാസികളുടെയും ആവശ്യം.


ചിത്രവിവരണം: അപകടാവസ്ഥയിലായ മഴമരം

മാഹിയിലും അവധി


മാഹി: അതിതീവ്ര മഴമുന്നറിയിപ്പിനെത്തുടർന്ന്മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

whatsapp-image-2025-06-15-at-20.11.05_1ca9edef

ട്രോമാകെയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു


തലശ്ശേരി: കനിവ് പാലിയേറ്റീവ് ആൻഡ് റിഹാബിലിറ്റേഷൻ ഫോറം തലശ്ശേരി, ട്രോമാ കെയർ സൊസൈറ്റി കണ്ണൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ട്രോമാകെയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തലശ്ശേരി കുട്ട്യാമു സെന്ററിൽ നടന്ന ക്ലാസ്സ് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി കെ രാജീവൻ ഉദ്ഘാടനം ചെയ്തു. കനിവ് ചെയർമാൻ പി ഒ മുനീർ അധ്യക്ഷത വഹിച്ചു. ട്രോമാ കെയർ സൊസൈറ്റി ചെയർ പേഴ്സൺ സൂര്യ സൂജൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥമ ശുശ്രൂഷ യെ കുറിച്ച് തലശ്ശേരി ജനറൽ ആശുപത്രി കേഷ്വാലിറ്റി മെഡിക്കൽ ഓഫീ സർ ഡോ. ആനന്ദ്, മോട്ടോർ വാഹന നിയമത്തെക്കുറിച്ച് ആർടിഒ എൻഫോഴ്മെന്റ് റോഡ് സേഫ്റ്റി ഇൻസ്പെക്ടർ സബിൻ, അപകട സമയത്ത് എങ്ങനെ രക്ഷപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ച് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ട്രെയിനർ അബ്ദുള്ള പുത്തൂർ എന്നെ ക്ലാസ്സെടുത്തു. ട്രോമ കെയർ ഭാരവാഹികളായ നൗഷാദ് ബായക്കൽ, ചിറക്കൽ ബുഷറ, പ്രദീപൻ തൈക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. കനിവ് സെക്രട്ടറി പി ഒ ജാബിർ സ്വാഗതവും കോർഡിനേറ്റർ സി വി താജുദ്ദീൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി കെ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

screenshot-2025-06-15-231843

പുഞ്ചിരി അയൽപക്കവേദി

പ്രതിഭകളെ അനുമോദിച്ചു.


മാഹി:കെ. ടി. ബസാർ ഇന്ത്യാ ഗവർമെന്റ് നോട്ടറി പബ്ലിക്ക് നിയമനം ലഭിച്ച അഡ്വ. സുഭാഷ് ചന്ദ്ര ബോസ്, കലാഭവൻ മണി പുരസ്കാര ജേതാവ് റിയ രമേഷ്, വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും പുഞ്ചിരി അയൽപക്ക വേദി ആദരിച്ചു. അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റീന മണിയോത്ത്, പ്രൊഫ: എം. പി. രാജൻ, വാപ്രത്ത് ദിനേശൻ, കെ.ടി. കെ. കൃഷ്ണൻ സംസാരിച്ചു. 

 യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ച അലൻ തേജ്, പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കാർത്തിക്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ എ ഗ്രേഡ് ലഭിച്ച ഫിദ ഫാത്തിമ, എം ബി ബി എസ് കരസ്ഥമാക്കിയ എസ് ആര്യ ചന്ദന എന്നിവർക്ക് കേഷ് അവാർഡും മെമൻ്റോയും നൽകി.  റീത്ത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. 

സെക്രട്ടറി റീന വാപ്രത്ത് സ്വാഗതവും ,വി. രമേശൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-06-15-at-20.11.58_1b90b43f

കർഷക സംഘം മാഹി

വില്ലേജ് സമ്മേളനം


മാഹി:കർഷസംഘം മാഹി വില്ലേജ് സമ്മേളനം ചൂടികോട്ടയിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേIഖരൻ ഉദ്ഘാടനം ചെയ്തു കർഷസംഘം മാഹി വില്ലേജ് സെക്രട്ടറി സി.ടി.വിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . മനോജ് പുത്തലം, വി.രഞ്ജിന, കെ.ടി. മൈഥിലി, സി.കെ.സിജു ,കെ.പി. രമേശൻ , കെ.പി.നൗഷാദ് സംസാരിച്ചു.

സെക്രട്ടറിയായി സി ടി വിജയസിനെയും പ്രസിഡണ്ടായി മനോജ് പൂത്തലത്തെയും ട്രഷററായി പി.രജിലിനേ യും സമ്മേളനം തിരഞ്ഞെടുത്തു.


ചിത്രവിവരണം: കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ന്യൂമാഹി പഞ്ചായത്തിലെ ഏഴാം വാർഡിൽ പൂർണമായും തകർന്ന മങ്ങാട്‌ രയരോത്തുംകണ്ടി–- വേലായുധൻമൊട്ട മിനാർപള്ളി റോഡ്‌.


whatsapp-image-2025-06-15-at-20.12.49_358e1538

മത്സ്യത്തൊഴിലാളികൾക്ക്

വാർദ്ധക്യ പെൻഷൻ ഓർഡർ

വിതരണം 


മാഹിയിൽ മത്സ്യത്തൊഴിലാളികൾക്ക് പുതുതായി അനുവദിച്ച വാർദ്ധ ക്യ പെൻഷൻ ഓർഡർ വിതരണം ഗവ: ഹൗസിൽ നടന്ന ചടങ്ങിൽ

രമേശ് പറമ്പത്ത് എംഎൽഎ നിർവ്വഹിക്കുന്നു

whatsapp-image-2025-06-15-at-20.13.09_67c90af1

തലശ്ശേരി ഗവ: ജനറൽ ആശുപത്രി

ബ്ലഡ് സെന്റർ ലോക രക്തദാത ദിനം ആചരിച്ചു.


തലശ്ശേരി: ലോക രക്തദാത ദിനത്തോടനുബന്ധിച്ച് തലശ്ശേരി ഗവ: ജനറൽ ആശുപത്രി ബ്ലഡ് സെന്ററിൽ സന്നദ്ധ രക്തദാന ക്യാമ്പും ആദരവ് സമർപ്പണവും നടന്നു. ഗവ: ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: വി കെ രാജീവൻ ഉദ്ഘാടനം ചെയ്തു. രക്തദാനതിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇൻ ഹൗസ് ക്യാമ്പിൽ 42 പേർ രക്തദാനം ചെയ്തു. ബ്ലഡ് സെന്റർ ജീവനക്കാരായ ഷാജി, ശിഖ, ശ്വേത, ശില്പ ശശി, ആശുപത്രി നഴ്സിങ് സുപ്രണ്ട് മിനി, സ്റ്റാഫ് നഴ്സുമാരായ ദീപ,സിന്ധു ബ്ലഡ് ബാങ്ക് ടെക്നീഷ്യൻമാർ എന്നിവർ കേമ്പിന് നേതൃത്വം നൽകി. ഡി വൈ എഫ് ഐ, സേവാഭാരതി, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയടക്കമുള്ള സംഘടനകൾപരിപാടിയിൽ പങ്കെടുത്തു. 2024 ൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത ജിതിനെ ചടങ്ങിൽ ആദരിച്ചു. സീനിയർ ടെക്നീഷ്യൻ ടി.കെ.ഷീന ടി കെ നന്ദി പറഞ്ഞു.  


ചിത്രവിവരണം:ഗവ: ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: വി കെ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

കനത്ത മഴ: മതിലിടിഞ്ഞു

ഗതാഗതം തടസ്സപ്പെട്ടു


മാഹി:ചെറുകല്ലായി ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്തായി പെരുമണ്ടേരിയി ലേക്ക് പോവുന്ന റോഡിൽ മതിൽ വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാ ണ്. സമീപത്തുള്ള മതിലുകളും അപകടാവസ്ഥയിലാണുള്ളത്. എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച് അപകടം ഒഴിവാക്കണമെ ന്നും റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ അധികൃതരോടാ വശ്യപ്പെട്ടു.

whatsapp-image-2025-06-15-at-20.13.35_95426e23

സി.എച്ച്.മമ്മൂട്ടി ഹാജി നിര്യാതനായി


തലശ്ശേരി: സൈദാർപ്പള്ളി അച്ചാരത്ത് റോഡ് ക്രസെന്റില്‍ സി എച്ച് മമ്മൂട്ടി ഹാജി (86) നിര്യാതനായി.

യുനൈറ്റഡ് എൻറർപ്രൈസസ് (ട്രാവൽസ്, ബോംബെ) ഉടമയായിരുന്നു.

ഭാര്യമാർ : ആസിയ, ശരീഫ.

മക്കൾ : അബ്ദുൽ ലത്തീഫ്, ശരീഫ, സറീന, ഫൈസൽ, റിയാസ്, ഷഹനാസ്, ഷക്കീൽ, ഫെമിദ, ഫാതിമ, ഷഫീഖ്.

മരുമക്കൾ : ജസ്ന, പ്രൊഫ. യു. സി മജീദ്, തസ്രിയ, റെനീഷ, താജുദ്ധീൻ, സബീന, ഷാനവാസ്,സ്വാലിഹ, പരേതരായ മുഹമ്മദ് ബഷീർ, നാസര്‍

whatsapp-image-2025-06-15-at-20.14.01_fdf28f82

റാബിയ നിര്യാതയായി


തലശ്ശേരി;ചേറ്റംകുന്ന് ഉച്ചുമ്മൽ കുറുവാൻകണ്ടി റാബിയ ( 93 ) ജൂബിലീ റോഡ് വഹീദ ഹൗസിൽ നിര്യാതയായി.

ഭർത്താവ് :പരേതനായ കണ്ടത്തിൽ ഉസ്മാൻ 

മക്കൾ ; റഷീദ , ഖാലിദ് , ഫൗസിയ , ഫാറൂഖ് , ഷഹീദ , വഹീദ 

മരുമക്കൾ: എ പി യൂസുഫ് , കെ ബി അഷ്റഫ് , എൻ ബഷീർ , കെ കെ സഹീൽ , എൻ ഷക്കീല എം .കെ സുഹറാബി 

സഹോദരങ്ങൾ : പരേതരായ യുകെ അബൂബക്കർ , അസ്സുഹാജി , യു കെ മൂസ്സ , സൈനബ,ഇബ്രാഹിം,കുഞ്ഞിമൊയ്തു , ഉസ്മാൻ


പാമ്പ് കടിയേറ്റ് മരിച്ചു 


തലശ്ശേരി : കാപ്പുമ്മലിലെ ശ്രീനികേതത്തിൽ പി കെ പത്മജ (61) പാമ്പ് കടിയേറ്റ് മരിച്ചു. ശനിയാഴ്ച പുലർച്ചെ വീട്ടുമുറ്റത്ത് ഇറങ്ങുമ്പോഴായിരു ന്നു സംഭവം. തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി യെങ്കിലും ഇന്ന് കാലത്ത് മരണപ്പെട്ടു.

പരേതരായ തൂണേരി മാധവൻ നമ്പ്യാരുടെയും പികെ കാർത്തിയായനി അമ്മയുടെയും മകളാണ്. ഭർത്താവ് : പരേതനായ എടി വേണുഗോപാലൻ

മക്കൾ : വിപിൻ ( സിപിഎം കാപ്പുമ്മ ൽ സൗത്ത് ബ്രാഞ്ച് അംഗം), വിമൽ.

സഹോദരങ്ങൾ: ശ്രീദേവി, നളിനാക്ഷി, രോഹിണി, പ്രഭാകരൻ, വിശ്വനാ ഥൻ,സുലോചന.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2