ശ്രീജ ടീച്ചർ പറയുന്നു, മരംനടീൽ മാത്രമല്ല പ്രകൃതിസംരക്ഷണം

ശ്രീജ ടീച്ചർ പറയുന്നു, മരംനടീൽ മാത്രമല്ല പ്രകൃതിസംരക്ഷണം
ശ്രീജ ടീച്ചർ പറയുന്നു, മരംനടീൽ മാത്രമല്ല പ്രകൃതിസംരക്ഷണം
Share  
2025 Jun 05, 10:04 AM
PAZHYIDAM
mannan

നെടുങ്കണ്ടം: പ്രകൃതിസംരക്ഷണം എന്നത് കേവലം കുറച്ചുമരങ്ങൾ നട്ടുപരിപാലിക്കുന്നത് മാത്രമല്ലെന്നാണ് കട്ടപ്പന സ്വദേശിയായ അധ്യാപിക സി.വി. ശ്രീജ പറയുന്നത്. അത് ജീവിതത്തിലുടനീളം പാലിക്കേണ്ട ഒരുപിടി മൂല്യങ്ങൾ കൂടിയാണെന്നാണ് പ്രകൃതിസ്നേഹിയായ ഈ അധ്യാപികയുടെ കാഴ്ചപ്പാട്. കുട്ടികളെ ഇത് പരിശീലിപ്പിച്ചാൽ മനുഷ്യനൊപ്പം തന്നെ പ്രകൃതിയെയും ജീവജാലങ്ങളെയും തൻ്റെ സഹജീവികളായിക്കാണാൻ ഓരോരുത്തർക്കും കഴിയുമെന്നാണ് ടീച്ചർ പറയുന്നത്.


പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ, പരിഹാരമാർഗങ്ങൾ, ഭാവിയെക്കുറിച്ചുളള സ്വപ്നങ്ങൾ എന്നിയെല്ലാം പറഞ്ഞും പാടിയും എഴുതിയുമാണ് ടീച്ചർ കുട്ടികളിലേക്ക് എത്തിക്കുന്നത്. 2005 മുതൽ 2016 വരെ കല്ലാർ ഗവ.ഹയർസെക്കൻഡി സ്‌കൂളിൽ ഹൈസ്‌കൂൾ അധ്യാപികയായി ജോലിചെയ്യുമ്പോഴായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. ഇക്കാലയളവിൽ മാതൃഭൂമി സീഡ് കോഡിനേറ്ററായി പ്രവർത്തിച്ചു. ഒപ്പം നേച്ചർ ക്ലബ്ബിനെയും നയിച്ചു. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കാൻ തക്കവണ്ണമുള്ള ധാരാളം പ്രോജക്‌ടുകൾ ചെയ്‌തു. കുട്ടികളുടെ പങ്കാളിത്തത്തോടെ കല്ലാർ പുഴയുടെ മലിനീകരണത്തെപ്പറ്റി വിശദമായി പഠിച്ച് കരുണാപുരം പഞ്ചായത്തിന് റിപ്പോർട്ട് നൽകുകയും പഞ്ചായത്ത് പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും ചെയ്‌തു. ഈ കാലയളവിൽ രണ്ടുതവണ ജില്ലാ വനമിത്രപുരസ്‌കാരം സ്‌കൂളിനെ തേടി എത്തി. കൂടാതെ പ്രദേശത്തെ കാൻസർ നിരക്ക് കൂടുന്നതിനെപ്പറ്റിയും പഠനം നടത്തി അധികാരികൾക്ക് സമർപ്പിച്ചു. മനുഷ്യൻ്റെ ഇടപെടലിൽ മണ്ണിൽ മെർക്കുറി കലരുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടത്തി.


പിന്നീട് ഹയർസെക്കൻഡറിയിലേക്ക് പ്രമോഷൻ ലഭിച്ച് കാസർകോട് ഗവ. ഗേൾസ് എച്ച്.എസ്.എസിലേക്ക് എത്തുകയും അവിടെയും കുട്ടികളുമായി ചേർന്ന് പാരിസ്ഥിതികപ്രശ്‌നങ്ങളിൽ ഇടപെടലുകൾ നടത്തി.


2022-ൽ കട്ടപ്പന ഗവ.ട്രൈബൽ സ്കൂ‌ളിലേക്ക് എത്തി. മുളയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും മുളങ്കൂട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയുംചെയ്‌തു. പിന്നീട് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ എച്ച്എസ്.എസിൽ അധ്യാപികയായി. നിലവിൽ കാസർകോട് ഉദുമ മോഡൽ റെസിഡെൻഷ്യൽ സ്കൂ‌കൂളിൽ അധ്യാപികയാണ്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam