
കവിയൂർ : കവിയൂർനിന്ന് സ്ഥലംമാറിപ്പോയ കൃഷി ഓഫീസർ സന്ദീപ് പി.
കുമാറിന് പകരം അതേ തസ്‌തികയിൽ കവിയൂരിൽ എത്തിയത് അദ്ദേഹത്തിന്റെ ഭാര്യ താരാ മോഹൻ കുറ്റൂർ കൃഷിഭവനിലാണ് താര ജോലി നോക്കിയിരുന്നത്. അവിടേക്കാണ് സന്ദീപിനെ മാറ്റിയത്. ഇരുവരും കൃഷി ഓഫീസറായി ഇവിടങ്ങളിൽ ജോലിയെടുക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി. സ്ഥലം മാറ്റിയ ഇടങ്ങളിലെത്തി അവർ ചുമതലകൾ ഏറ്റെടുത്തു, പെരിങ്ങര ആശ്രിപ്പറമ്പിൽ കവിയൂരിൻ്റെ കാർഷിക പെരുമ തിരിച്ചു പിടിക്കാൻ കർഷകർക്കൊപ്പം നിന്നിരുന്ന ഓഫീസർ കൂടിയാണ് സന്ദീപ്.
2020 വർഷത്തിൽ മൂന്നു ഹെക്‌ടറിലെ പച്ചക്കറി കൃഷി നിലവിൽ 21 ഹെക്ടറിൽ എത്തിക്കാൻ കഴിഞ്ഞു. 84 ഹെക്‌ടർ നെൽകൃഷി 124 ഹെക്‌ടറിൽ എത്തിച്ചു. കഴിഞ്ഞ ഓണത്തിന് കവിയൂരിന് സമീപത്തുള്ള അഞ്ചിൽ അധികം പഞ്ചായത്തുകളിൽ പച്ചക്കറി കയറ്റി അയ്ക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ആസൂത്രണമികവിലാണ്. കവിയൂരിൽ ഒറ്റമുറിയിൽ പ്രവർത്തിച്ചിരുന്ന കൃഷി ഓഫീസിന് ആധുനിക സൗകര്യമുള്ള ഓഫീസ് സജ്ജീകരിക്കാനും സാധിച്ചു. കർഷകർക്ക് നൽകുന്ന സേവനങ്ങൾ കണക്കിലെടുത്ത് കവിയൂർ കൃഷിഭവന് ഐഎസ്‌ഒ സർട്ടിഫിക്കറ്റ് ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തന മികവായി, കുറ്റൂർ കൃഷിഭവനിൽ മികച്ച പ്രവർത്തനം കാഴ്‌ചവെച്ച ഓഫീസറാണ് താരയും. പെരിങ്ങര ആശാരൂപറമ്പാണ് സന്ദീപിന്റെ വീട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group