അമ്മയുടെ വിരമിക്കൽ ദിനത്തിൽ മകളുടെ സർപ്രൈസ്

അമ്മയുടെ വിരമിക്കൽ ദിനത്തിൽ മകളുടെ സർപ്രൈസ്
Share  
2025 Jun 02, 08:02 AM
vadakkan veeragadha

തിരുവനന്തപുരം നീണ്ട മുപ്പത്തിനാലു വർഷത്തെ അധ്യാപനജീവിതത്തിൽനിന്ന് അമ്മ വിരമിക്കുമ്പോൾ മകൾ രുഗ്മ സ്കൂൾവരാന്തയിൽ കാത്തുനിന്നു. അക്ഷരച്ചൂടുള്ളൊരു സമ്മാനവുമായി. അമ്മയെ കണ്ടപാടെ കൈയിലൊതുക്കിപ്പിടിച്ച കടലാസ് നീട്ടി. അതു വായിച്ച് കണ്ണുനിറഞ്ഞ് മകളുടെ നെറുകയിൽ ലേഖാകുമാരി ടീച്ചറൊരു മുത്തംനൽകി. എൽപി സ്കൂൾ റാങ്ക് പട്ടികയിൽ ലേഖ ടീച്ചറുടെ മകൾ രുഗ്മ രണ്ടാം റാങ്ക് നേടി അമ്മയുടെ വഴിയേ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്.


കുരുതംകോട് ഗവ. എൽപി സ്‌കൂളിലെ പ്രഥമാധ്യാപികയായിരുന്ന ലേഖാകുമാരി ശനിയാഴ്ചയാണ് സർവീസിൽനിന്നു വിരമിച്ചത്. അതേ ദിവസമാണ് മകൾ രുഗ്മയുടെ എൽപി സ്‌കൂൾ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും. തൻ്റെ അധ്യാപന പാരമ്പര്യത്തിന്റെ ചേർത്തുവെക്കലായി മകളെ തേടിയെത്തിയ നേട്ടത്തിന്റെ നിറവിലായിരുന്നു അവരുടെ വിരമിക്കൽദിനം കടന്നുപോയത്. ഒന്നുമുതൽ നാലുവരെ പഠിച്ച സ്കൂ‌ളിൽനിന്നാണ് പ്രഥമാധ്യാപികയായി വിരമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


സ്കൂ‌ൾ ടീച്ചറായ അമ്മയുടെ വഴിയേ സഞ്ചരിക്കാനായിരുന്നു മകൾ മുമ്മയുടെയും തീരുമാനം. രണ്ടുവർഷമായി സ്കൂൾ അധ്യാപികയാകാനുള്ള പരിശ്രമത്തിലായിരുന്നു. പരീക്ഷയെഴുതി കാത്തിരുന്ന് ഒടുവിൽ ഫലം വന്നത് അമ്മ വിരമിക്കുന്ന ദിവസത്തിലായതിൻ്റെ ആവേശത്തിലായിരുന്നു രുഗ്മ. അമ്മ വീട്ടിലെത്തുന്നത് കാത്തുനിൽക്കാതെ വിരമിക്കൽദിനത്തിലെ അപ്രതീക്ഷിത സന്തോഷം പങ്കിടാൻ രുഗ്മ സ്‌കൂളിലേക്ക് ഓടിയെത്തിയത്. രുഗ്മയ്ക്ക് നൃത്തവും പ്രിയപ്പെട്ടതാണ്. കുരുതംകോട് രാഗേന്ദുവിൽ റിട്ട. ബിഎസ്എഫ് ജവാനാണ് ലേഖയുടെ ഭർത്താവ് ശശികുമാർ. മറ്റൊരു മകൾ എൽ.എസ്. രേഷ്‌മ.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2