ഓർമ്മകളുടെ കലാലയത്തിൽ കെപിസിസി പ്രസിഡന്റ്

ഓർമ്മകളുടെ കലാലയത്തിൽ കെപിസിസി പ്രസിഡന്റ്
ഓർമ്മകളുടെ കലാലയത്തിൽ കെപിസിസി പ്രസിഡന്റ്
Share  
2025 May 25, 10:34 AM
SANTHI

തൊടുപുഴ: കെപിസിസി പ്രസിഡൻ്റായശേഷം ആദ്യമായി ജന്മനാട്ടിലേക്ക്. ഒപ്പം സ്വന്തം കലാലയത്തിലുമെത്തി. ന്യൂമാൻ കോളേജിലേക്കത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അല്പനേരം അന്നത്തെ ഇക്കണോമിക്സ് വിദ്യാർഥിയായി. അവിടെ കെഎസ്‌യു പ്രവർത്തകനായിരുന്നു.


തൊടുപുഴ മൈലക്കൊമ്പിലാണ് സണ്ണി ജോസഫ് ജനിച്ചത്. പിന്നീട് കുടുംബം കണ്ണൂരിലേക്ക് കുടിയേറി. ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയാണ് വീണ്ടും തൊടുപുഴയിലെത്തിയത്.


ന്യൂമാൻ കോളേജിലെ പിഡിസി, ഡിഗ്രി പഠനകാലത്താണ് രാഷ്ട്രീയപ്രവർത്തനം തുടങ്ങുന്നത്. കെഎസ്‌യുവിൽ തുടങ്ങി ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തുവരെ എത്തിയ പൂർവവിദ്യാർഥിക്ക് കോളേജധികൃതർ ഊഷ്മളസ്വീകരണം നൽകി.


വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, പ്രജീഷ് സി. മാത്യു, ഫാ. അലൻ വെള്ളാംകുന്നേൽ, ഡോ. ജിതിൻ ജോയി, അലംനൈ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കെ. ജോസഫ്, വൈസ് പ്രസിഡന്റ് എം. മോനിച്ചൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.


പൂർവവിദ്യാർഥികളായ അഡ്വ. ഡീൻ കുര്യാക്കോസ് എംപി, പ്രൊഫ. എം.ജെ. ജേക്കബ്, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി തുടങ്ങിയവരും സന്നിഹിതരായിരുന്നു.


1970-73-ലെ ഇക്കണോമിക്‌സ് ബാച്ചിലാണ് സണ്ണി ജോസഫ് പഠിച്ചത്. അന്നത്തെ സഹപാഠികളുമായും ശനിയാഴ്‌ച അദ്ദേഹം ഒത്തുകൂടി. ബാച്ചിലെ 15 പേർ എത്തി. അതിനുശേഷമാണ് ന്യൂമാൻ കോളേജിലേക്ക് പോയത്.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry