
കൊടുങ്ങല്ലൂർ മലയാളിയുടെ നർമസങ്കല്പത്തെ വാനോളമുയർത്തിയ ചിരിയുടെ സുൽത്താൻ കൊടുങ്ങല്ലൂരിൻ്റെ അഭിമാനമായ ബഹദൂറിന്റെ ചിരി മാഞ്ഞിട്ട് 25 വർഷങ്ങൾ., കുഞ്ഞാലുവിൻ്റെ ചിരിയോർമകൾക്ക് മുൻപിൽ ബഹദുർസ്മൃതിയൊരുക്കി നാട് പ്രണാമം അർപ്പിച്ചു.
ബഹദൂർ ട്രസ്റ്റും ബഹദൂർ സ്‌മൃതികേന്ദ്രവും എടവിലങ്ങ് പഞ്ചായത്തും ബഹദുർ വായനശാലയും ഫിലിം സൊസൈറ്റിയും ചേർന്നാണ് ബഹദൂർസ്മൃതി സംഘടിപ്പിച്ചത്. ജന്മനാടായ എടവിലങ്ങ് കാരയിലെ ബഹദൂറിന്റെ നാമധേയത്തിലുള്ള ബഹദൂർ കൺവെൻഷൻ സെൻ്ററിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും തിങ്ങിനിറഞ്ഞ ചടങ്ങിൽ ബഹദൂറിന് ലഭിച്ച പുരസ്‌കാരങ്ങളടങ്ങിയ ബഹദൂർ വാൾ നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്‌തു.
അഭിനയരംഗത്തേക്ക് വന്നതുമുതൽ താൻ കുട്ടിക്കാലം മുതലേ കണ്ടു തുടങ്ങിയ ബഹദൂറിന്റെ അഭിനയം അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നുവെന്നും ബഹദൂറിനുള്ള ഷർട്ടു തയ്യിക്കാൻ അളവെടുക്കുവാൻ ചെല്ലുമ്പോഴുണ്ടാകുന്ന വിറയൽ ഇപ്പോഴും അനുഭവപ്പെടുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷനായി. എംഇഎസ് പ്രസിഡൻ്റ് ഡോ. പി.എ. ഫസൽ ഗഫൂർ അനുസ്‌മരണ പ്രഭാഷണം നടത്തി. സംവിധായകൻ കമൽ ആമുഖപ്രഭാഷണം നടത്തി. ബഹദുർ ചാരിറ്റി ട്രസ്റ്റിൻ്റെ പ്രഥമ സ്മൃതി പുരസ്കാരം ടി.ജി. രവി ഹംസ കൊണ്ടാമ്പുള്ളിക്ക് സമ്മാനിച്ചു.
ബഹദൂർ പുസ്തകപ്രകാശനം സംവിധായകൻ സുന്ദർദാസും ബഹദൂർ ഫോണ്ട് റിവീലിങ് ആഷിക് അബുവും വെബ് സൈറ്റ് ലോഞ്ച് കമലും നിർവഹിച്ചു. തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, കെ.എച്ച്. ഹുസൈൻ, അബ്‌ദുറഹിമാൻ കടപ്പൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് നിഷ അജിതൻ, സന്തോഷ് കോരുപാലിൽ, ഡോ. പി.എ. മുഹമ്മദ് സഈദ്, നിഷാന്ത് സാഗർ, തോമസ് മാത്യു, ലത്തീഫ് പടിയത്ത്, തോമസ് മാത്യു, ആസ്പിൻ അഷറഫ്, കെ.എസ്. ജയ, കെ.എ. അഫ്സൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group