മലമ്പുഴ ചുറ്റിക്കാണാം; ഡാം ടോപ് സവാരി വീണ്ടുമെത്തി

മലമ്പുഴ ചുറ്റിക്കാണാം; ഡാം ടോപ് സവാരി വീണ്ടുമെത്തി
മലമ്പുഴ ചുറ്റിക്കാണാം; ഡാം ടോപ് സവാരി വീണ്ടുമെത്തി
Share  
2025 May 20, 09:50 AM
vadakkan veeragadha

പാലക്കാട് ഡാമിൻ്റെ സൗന്ദര്യം ആസ്വദിച്ച് മലമ്പുഴ ഉദ്യാനം ദീർഘനേരം ഇനി സഞ്ചാരികൾക്ക് ചുറ്റിക്കാണാം, ഡാം ടോപ് സഫാരി വാഹനം ഉപയോഗിച്ച്. അഞ്ചു വർഷത്തിനുശേഷമാണ് ഡാം ചുറ്റിക്കാണാനുള്ള ഡാം ടോപ് സഫാരി വാഹനം വീണ്ടുമെത്തുന്നത്. ഇതോടെ സഞ്ചാരികളും ആവേശത്തിലാണ്.


മലമ്പുഴയിലെ എ പോയിൻ്റ് മുതൽ ഗവർണർ സീറ്റ് വരെ നീളുന്നതാണ് യാത്ര. വാഹനത്തിൽ സുഖമായിരുന്ന് ഡാം മുഴുവനായും ചുറ്റിക്കാണാം. പതിനഞ്ച് മിനിറ്റിലേറെ സമയമെടുക്കും. ഗവർണർ സീറ്റിലേക്കാണ് യാത്ര. ഏറ്റവും മുകളിലെത്തി കാഴ്ച‌കൾ കണ്ട് മടങ്ങാം.


2020-ൽ കോവിഡ് അടച്ചിടലിനു മുൻപുവരെയും ഉദ്യാനം കാണാനെത്തുന്ന സഞ്ചാരികൾ ഗവർണർ സീറ്റിലെത്തിയിരുന്നു. 100 രൂപ ടിക്കറ്റ് നിരക്കിലായിരുന്നു ഇത്. അടച്ചിടൽ സമയത്ത് ആളുകൾക്ക് പ്രവേശനമില്ലാതായി. നിർത്തിയിട്ട വാഹനം തകരാറിലുമായി. തുടർന്നാണ് തിങ്കളാഴ്ച വീണ്ടും പ്രവർത്തനം ആരംഭിച്ചത്.


ഗവർണർ സീറ്റിൽ ശൗചാലയങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചതുൾപ്പെടെ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും ജീവനക്കാരെ നിയോഗിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്താനുണ്ട്. കുടിവെള്ളമുൾപ്പെടെ സൗകര്യങ്ങൾ വർധിപ്പിക്കുമ്പോൾ ഡാം ടോപ് സഫാരി ഉപയോഗപ്പെടുത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.


ഒരാൾക്ക് 50 രൂപയാണ് ഇപ്പോൾ നിരക്ക്. ഒരു വാഹനത്തിൽ ഏഴുപേരെ വരെയാണ് കയറ്റുക. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഡാം ടോപ് സഫാരി പ്രവർത്തിക്കുകയെന്ന് ഡാം അസി. എൻജിനിയർ ശബരിനാഥ് പറഞ്ഞു.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2