
തൃശ്ശൂർ പറക്കും ക്യാമറയുപയോഗിച്ചെടുത്ത ചിത്രം കാണും വരെ പാലപ്പിള്ളി മൈതാനത്തിന് ഇത്രയും വശ്യമായൊരു പ്രകൃതിഭംഗിയുണ്ടെന്ന് ആരും കരുതിയിരുന്നില്ല. ഈ മൈതാനത്ത് ക്രിക്കറ്റും കാൽപ്പന്തും കളിക്കുന്നവർ വരെ. നിബിഡവനത്തിൻ്റെ വിശാല പച്ചപ്പിന് നടുവിൽ ഒരു ചെറുചുഴി പോലുള്ള മൈതാനത്തിന്റെ ആകാശച്ചിത്രം കണ്ട പലരും പറഞ്ഞു. 'ഏയ്, ഇത് വിദേശത്തെവിടെയോ ആണ്, ആമസോൺ കാട്ടിലായിരിക്കും.'
ഇടതൂർന്ന് നിൽക്കുന്ന റബ്ബർമരങ്ങളുള്ള ഹെക്‌ടർ കണക്കിന് എസ്റ്റേറ്റ്. അതിന് നടുവിലാണ് അഞ്ചേക്കറിലേറെ വരുന്ന മൈതാനം. സമചതുര മൈതാനത്തിന്റെറെ രണ്ടു വശങ്ങളിൽ ആറ് കുറ്റൻ വാക മരങ്ങൾ. രണ്ടു വശങ്ങളിലെ അതിർത്തിയിൽ റബ്ബർമരങ്ങൾ. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. ഇടതൂർന്ന റബ്ബർമരങ്ങൾ കാരണം ആകാശക്കാഴ്‌ചയിൽ ഈ റോഡില്ല.
ഹാരിസൺ മലയാളം പ്ലാൻ്റേഷൻ്റെ വരന്തരപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിനുള്ളിലാണ് പ്രകൃതിഭംഗി നിറഞ്ഞ കളിക്കളം, മൈതാനത്തിലും നിറയെ പച്ചപ്പാണ്. മൈതാനത്ത് നാട്ടുകാരായ കളിക്കാർ ഒരുക്കിയ ക്രിക്കറ്റ് പിച്ചുമുണ്ട്.
മൈതാനത്തിന്റെ ആകാശക്കാഴ്‌ചയിൽ പച്ചനിറമില്ലാത്തയിടം 22 വാര പിച്ച് മാത്രമാണ്. നിത്യവും പാലപ്പിള്ളിക്കാർ ഈ പിച്ച് ഉപയോഗിക്കുന്നതിനാൽ ഇവിടെ പുല്ല് വളരുന്നില്ല.
ഇനിയിപ്പോൾ ജൂണിൽ വാകമരങ്ങൾ പൂക്കും. പച്ചപ്പട്ടിൻ്റെ മേലങ്കി വിരിച്ച സ്വർഗക്കാഴ്ചയിൽ അതോടെ മാരിവിൽ പന്തവും കൂട്ടുകൂടും.പ്ലാന്റേഷൻ നിയമമനുസരിച്ച് ഹാരിസൺ മലയാളം കമ്പനിയാണ് തൊഴിലാളികൾക്കും ജീവനക്കാർക്കുമായി വർഷങ്ങൾക്ക് മുന്നേ ഇവിടെ കളിക്കളം ഒരുക്കിയത്. സമീപത്തെ മറ്റൊരു പ്ലാൻ്റേഷൻ കന്പനിക്കും സമാനമായ കളിക്കളം ഉണ്ടായിരുന്നെങ്കിലും അവർ അത് ഇല്ലാതാക്കിയതോടെ നാട്ടുകാരായ കളിക്കാരെല്ലാം ഇവിടേയ്ക്ക് ചേക്കേറി.ദിവസവും രാവിലെയും വൈകിട്ടും ക്രിക്കറ്റും ഫുട്ബോളും കളിയുണ്ട്. ഈ മൈതാനത്ത് ഫുട്‌ബോൾ ടൂർണമെന്റുകളും നടത്താറുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group