
കൊച്ചി: സർഗാത്മകതയുടെ യുവത്യം 98 വയസ്സുകാരൻ പ്രൊഫ. എം.കെ. സാനുവിനെ വിശേഷിപ്പിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു, എം.കെ. സാനു മറുപടി ചിരിയിൽ ഒതുക്കി. എന്നിട്ട് കൈ നീട്ടി വീട്ടിലേക്ക് സ്വീകരിച്ചു. ഞായറാഴ്‌ച രാവിലെ എം.കെ. സാനുവിന്റെ കാരിക്കാമുറിയിലെ വീട് 'സന്ധ്യ'യിലായിരുന്നു കൂടിക്കാഴ്ച.
വീടിന്റെ വരാന്തയിലിരുന്ന് പുസ്‌തകങ്ങളെയും വായനയെയും കുറിച്ച് അവർ സംസാരിച്ചു. പരന്ന വായനയും സാംസ്‌കാരിക പ്രവർത്തനങ്ങളും രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുമെന്ന് എം.കെ. സാനു പറഞ്ഞു. അല്പനേരം കഴിഞ്ഞ് ചർച്ച വരാന്തയിൽനിന്ന് എം.കെ. സാനുവിന്റെ എഴുത്തുമുറിയിലേക്കായി. വിഷയം സംഗീതവും ആരോഗ്യവും കടന്ന് രാഷ്ട്രീയത്തിലെത്തി. പാർട്ടി ചുമതലയേറ്റെടുത്തശേഷമുള്ള യാത്രകളും രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന യുവ സാന്നിധ്യവും ചർച്ചയായി. ചായ കുടിച്ചിട്ട് പിരിയാമെന്ന് എം.കെ. സാനു പറഞ്ഞപ്പോൾ മൃഷ്‌ടാന്ന വിജ്ഞാനഭോജനമല്ലേ തൻ്റെ മുൻപിലിരിക്കുന്നതെന്ന് എം.കെ. സാനുവിനോടുള്ള ആരാധന മറച്ചുവയ്ക്കാതെ എം.എ. ബേബി പറഞ്ഞു. തൻ്റെ ഫോണിൽ എം.കെ. സാനുവിനോപ്പം ഫോട്ടോകൾ എടുക്കാനും എം.എ. ബേബി മറന്നില്ല. അടുത്ത വരവിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നാവശ്യപ്പെട്ടാണ് എം.കെ. സാനു എം.എ. ബേബിയെ യാത്രയാക്കിയത്.
എം.കെ. സാനുവിൻ്റെ മകൻ എം.എസ്. രഞ്ജിത്തും സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷും കൂടിക്കാഴ്‌ചയിൽ ഒപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group