
ബേക്കൽ: അകാലത്തിൽ പൊലിഞ്ഞ ചിത്രകാരനായ മകൻ്റെ തുടിക്കുന്ന ഓർമ്മകളുമായി അച്ഛനും അമ്മയും സുഹൃത്തുക്കളും ചേർന്ന് ജന്മദിനത്തിൽ ചിത്രമതിൽ തീർത്തു. നിറക്കൂട്ടുകൾ ബാക്കിയാക്കി 10 വർഷം മുൻപ് വിടപറഞ്ഞ യുവ ചിത്രകാരൻ അർജുൻ കെ. ദാസിൻ്റെ ജന്മദിനമായ മേയ് രണ്ടിന് ബേക്കൽ ബീച്ചിലെ മതിലുകളിൽ വർണച്ചിത്രങ്ങൾ നിറച്ചു.
കാസർകോടിന്റെറെ തനത് കാഴ്‌ചയായ കോഴിപ്പോരും മൈലാഞ്ചിക്കൈകളും യക്ഷഗാന വേഷവും തെയ്യവുമെല്ലാം പള്ളിക്കര ബീച്ചിലെ മതിലിൽ അർജുന്റെ ഓർമയായി അടയാളപ്പെടുത്തി.
അർജുന്റെ അച്ഛൻ മോഹൻദാസും അമ്മ കരുണയും അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥികളായ അർജ്ജുന്റെ സുഹൃത്തുക്കളും പത്തോളം ചിത്രകാരന്മാരും നാല് ദിവസംകൊണ്ടാണ് ഈ വർണമതിൽ ഒരുക്കിയത്. വിനോദസഞ്ചാര മേഖലയ്ക്കും ഉതകുന്ന പ്രവർത്തനങ്ങൾക്ക് ബിആർഡിസിയുടെ പിന്തുണയും ലഭിച്ചു.
2015-ന് ജൂൺ 20-നാണ് സിക്കിമിലെ ഗാംടോക്കിൽ അർജ്ജുൻ മരിച്ചത്. കോഴിക്കോട് സരോവരം പാർക്കിലും കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും നേരത്തെ ഇത്തരം ചിത്രമതിൽ ഒരുക്കിയിരുന്നു.
ബേക്കൽ ബീച്ച് പാർക്കിലെ ചിത്രമതിൽ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്‌തു.
ഡോ. ജി.എസ്. പ്രദീപ്, ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്‌ഠൻ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, അനസ് മുസ്‌തഫ, ബാലൻ പടിയൂർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group