
കണ്ണൂർ : 'ഇതിനുമുൻപ് മറ്റാർക്കും ലഭിക്കാത്ത യാത്രയയപ്പാണ്
സഹപ്രവർത്തകരിൽനിന്ന് എനിക്ക് ലഭിച്ചത്' കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) അഴിക്കോട് സബ് സ്റ്റേഷനിലെ ഓവർസിയർ ആയിരുന്ന കെ.പി. ഹാഷിം സഹപ്രവർത്തകരുടെ സ്നേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 28 വർഷത്തെ സർവീസിനുശേഷം വിരമിച്ച ഹാഷിമിന് സഹപ്രവർത്തകർ നൽകിയത് അത്ര ഗംഭീരമായ യാത്രയയപ്പായിരുന്നു. ഉപഹാരം നൽകിയും കെയക്ക് മുറിച്ചും ആദരിച്ചു. പക്ഷേ, അവിടെ കഴിഞ്ഞില്ല സ്നേഹയാത്രയയപ്പ്.
വീട്ടിലേക്കുളള ഹാഷിമിൻ്റെ മടക്കയാത്ര തനിച്ചായിരുന്നില്ല. പ്രിയപ്പെട്ട സാറിനെ മീൻകുന്ന് ഗവ. ഹൈസ്‌കൂളിന് സമീപത്തെ വീട്ടിൽ കൊണ്ടുവിടാൻ സഹപ്രർത്തകരും കൂടെ പോയി. വെറുതെ കൂടെ പോയതല്ല, വീടിന് 500 മീറ്റർ അകലെയെത്തിയപ്പോൾ പാട്ടുപാടിയും നൃത്തം ചെയ്മാണ് വീട്ടിലേക്ക് പോയത്. നാടുവാഴികൾ സിനിമയിലെ 'രാവിൻ പൂന്തേൻ തേടും പൂങ്കാറ്റെ' എന്ന ഗാനം ആലപിച്ചത് അഴിക്കോട് സബ് സ്റ്റേഷനിലെ ജീവനക്കാരൻ ടി. സത്യനാണ്. 'ഓഫീസിലെ എല്ലാവർക്കും പ്രിയപ്പെട്ട ആളാണ് അദ്ദേഹം... എല്ലാവരോടും സൗമ്യമായാണ് ഇടപെടാറുള്ളത്... ആ സ്നേഹമാണ് ഞങ്ങൾ ഇതിലൂടെ പ്രകടിപ്പിച്ചത് -സത്യൻ പറഞ്ഞു.
ഓവർസിയറാകുന്നതിന് മുൻപ് എട്ട് വർഷം അഴിക്കോട് സബ് സ്റ്റേഷനിലെ ലൈൻമാനായിരുന്നു ഹാഷിം. പിന്നീട് സ്ഥലംമാറി വിവിധയിടങ്ങളിൽ പോയെങ്കിലും സർവീസിൻ്റെ അവസാന ഒന്നരവർഷം സ്വന്തംനാടായ അഴീക്കോട്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group