
എടക്കാട്: ഏഷ്യയിലെ ഏറ്റവും നീളമേറിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന്റെ ഒന്നാംഘട്ട നവീകരണം പൂർത്തിയായി. ഞായറാഴ്‌ച രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ബീച്ച് നാടിന് സമർപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും, കുളം ബസാർ ബീച്ച് റോഡിലുള്ള ടർഫ് ഗ്രൗണ്ടിന് സമീപമാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
നാലരക്കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്‌ത് പോകാവുന്ന ബീച്ചിനോട് ചേർന്ന ഒരുകിലോമീറ്ററിലാണ് ഒന്നാംഘട്ട നവീകരണം പൂർത്തിയായത്. ഇതോടെ ബീച്ചിന്റെ സൗന്ദര്യം ഉയരത്തിൽനിന്ന് പൂർണമായും ആസ്വദിക്കാനാകും. ബീച്ചിന്റെ വടക്കേയറ്റത്തുനിന്ന് തുടങ്ങി ഒരുകിലോമീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമുള്ള പ്ലാറ്റ്ഫോമാണ് നിർമിച്ചത്. 25 മീറ്ററോളം ആഴത്തിൽ പൈലിങ് നടത്തി അതിനുമുകളിൽ സ്ലാബ് വാർത്താണ് പ്ലാറ്റ്ഫോം നിർമിച്ചത്.
പ്ലാറ്റ്ഫോമിൽനിന്ന് 600 മീറ്ററിനുള്ളിൽ ബീച്ചിലേക്കിറങ്ങാനുള്ള സൗകര്യവുമുണ്ട്. സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കായുള്ള കളിയിടം, നടപ്പാത, സൈക്കിൾ ലൈൻ, ഭക്ഷണശാല, സെക്യൂരിറ്റി കാബിൻ, ശൗചാലയം തുടങ്ങിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
ഓടിക്കളിക്കാം.... പാറിപ്പറക്കാം....
കുട്ടികൾക്കായുള്ള പാർക്ക് ആരെയും ആകർഷിക്കുന്നവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിറയെ ചെടികളും പൂക്കളുമുണ്ട്. തൂവെള്ള ചെമ്പകം നിറയെയുണ്ട്. വർണപ്പൂക്കളാൽ തീർത്ത പാർക്കിൽ കളിസാമഗ്രികളും ധാരാളം,
നടപ്പാക്കുന്നത് 233.71 കോടിയുടെ വികസനം
മുഴപ്പിലങ്ങാട്, ധർമടം ബീച്ചുകളിൽ നാലുഘട്ടങ്ങളിലായി 233.71 കോടി രൂപയുടെ വികസനപദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ട വികസനം മുഴപ്പിലങ്ങാട് ബീച്ചിന്റെ തെക്കുഭാഗത്തുനിന്നാണ് തുടങ്ങുക. ബീച്ച് വിനോദങ്ങൾക്കുള്ള സൗകര്യം, റസ്റ്ററൻ്റ് വാട്ടർ സ്പോർട്‌സ് എന്നിവ ഈ ഭാഗത്തായിരിക്കും. മൂന്നാം ഘട്ടത്തിൽ ധർമടം ബീച്ചിനെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. നാലാംഘട്ടത്തിൽ ധർമടം തുരുത്തിൽ വികസനപ്രവൃത്തികൾ ആരംഭിക്കും. അപൂർവയിനം പക്ഷികളുള്ള തുരുത്തിൽ പ്രകൃതിനടത്തം ഉൾപ്പെടെയുള്ള സൗകര്യമൊരുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group