
ചേർത്തല: ചന്ദ്രികയ്ക്ക് വണ്ടിപ്പണി പാരമ്പര്യമായി കിട്ടിയതാണ്. മുത്തച്ഛനിൽനിന്ന് അച്ഛനിലേക്കും അവിടെനിന്ന് ചന്ദ്രികയിലേക്കും. ഹെവി വാഹനങ്ങളൊഴിച്ച് ഏതും ഈ 26-കാരിയുടെ കൈകളിൽ സുരക്ഷിതം.
ചേർത്തലയിലെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പായ മോഹൻദാസ് ഓട്ടോമൊബൈൽസിൻ്റെ എല്ലാമാണ് തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് 21-ാം വാർഡ് മേലാക്ഷിവെളിയിൽ ചന്ദ്രിക. അപ്പൂപ്പൻ രാഘവൻ ആപാരിയിൽനിന്നാണ് റിപ്പയറിങ് പഠിച്ചുതുടങ്ങിയത്. തുടർന്ന്, അച്ഛൻ മോഹൻദാസിനുകീഴിൽ മെക്കാനിക്കായി വളർന്നു. റിപ്പയറിങ് ജോലി തനിയേ പഠിക്കാനും തീരുമാനിച്ചു. ഇപ്പോൾ പുന്നപ്ര കാർമൽ കോളേജിൽ ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ രണ്ടാംവർഷ വിദ്യാർഥിനിയാണ്. പഠിത്തം കഴിഞ്ഞുവന്നാൽ അച്ഛനൊപ്പം വർക്ക്ഷോപ്പിൽ സജീവം.
പതിറ്റാണ്ടുകൾക്കുമുൻപ് രാഘവനാചാരിയാണ് ചേർത്തല നഗരത്തിലും പിന്നീട്, മതിലകത്തും ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തുടങ്ങിയത്. ദേശീയപാത വികസിച്ചപ്പോൾ വീടിനോടുചേർന്നാക്കി. രാഘവനാചാരിയുടെ മരണശേഷമാണ് മോഹൻദാസ് ഇതേറ്റെടുത്തത്. ഇപ്പോൾ അച്ഛനൊപ്പം ചന്ദ്രികയുമുണ്ട്. പുഷ്പകുമാരിയാണ് അമ്മ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group