പഹൽഗാമിലെ ഭീകരാക്രമണം: പാനൂരിലെ ഡോക്‌ടറും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പഹൽഗാമിലെ ഭീകരാക്രമണം: പാനൂരിലെ ഡോക്‌ടറും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പഹൽഗാമിലെ ഭീകരാക്രമണം: പാനൂരിലെ ഡോക്‌ടറും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Share  
2025 Apr 25, 10:16 AM
vadakkan veeragadha

പാനൂർ : പഹൽഗമിലുണ്ടായ ഭീകരാക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പാനൂരിലെ ഡോക്‌ടർ റാഷിദ് അബ്ദുള്ളയും കുടുംബവും. ഭാര്യ ഡോ. ഹബീബക്കും രണ്ട് മക്കൾക്കൊപ്പവുമായിരുന്നു ഇവർ കശ്മീരിലെത്തിയത്. പഹൽഗാമിൽ വിശ്രമത്തിനിടെ പൈൻമരക്കാട്ടിലെത്തി ഫോട്ടോയെടുക്കാനുള്ള തീരുമാനം വേണ്ടന്നുവെച്ചതാണ് ഇവർ രക്ഷപ്പെടാൻ കാരണം.


സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ (പ്രദേശത്ത് കണ്ടതായും ഒരുതവണ വെടിയൊച്ച കേട്ടതായും ഡോക്‌ടർ റാഷിദ് അബ്‌ദുള്ള പറഞ്ഞു. ശബ്ദം കേട്ട ഉടൻ മക്കളായ ഷസിൻ ഷാൻനെയും ഹെബിൻ ഷാൻനെയും ഭാര്യയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം നിലവിളികൾ മാത്രമായിരുന്നു ചുറ്റും കേൾക്കാൻ സാധിച്ചത്.


പിന്നീട് ഡൽഹിയിലുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് ഡോക്‌ടറും കുടുംബവും മാറിത്താമസിച്ചു. രക്ഷപ്പെട്ടിട്ടും വെടിയൊച്ചയും കൂട്ടക്കരച്ചിലും മനസ്സിൽനിന്ന് മായുന്നില്ലെന്ന് ഡോക്ട‌ർ പറഞ്ഞു.


പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി


ചെണ്ടയാട് : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു പാകിസ്താന്റെ ഭീകരവാദ പ്രവർത്തനത്തിനെതിരേ ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു. ജവാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സി.വി.എ. ജലീൽ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡൻറ് കെ.പി. വിജീഷ് അധ്യക്ഷത വഹിച്ചു. കെ.പി. രാമചന്ദ്രൻ, തേജസ് മുകുന്ദ്. എം.സി.അതുൽ, എ.പി. രാജു, ഭാസ്‌കരൻ വയലാണ്ടി, എം. അജേഷ് എന്നിവർ സംസാരിച്ചു.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2