കാഴ്ചകളുടെ കഥ തീരുംമുൻപേ നൊമ്പരമായി പഹൽഗാം

കാഴ്ചകളുടെ കഥ തീരുംമുൻപേ നൊമ്പരമായി പഹൽഗാം
കാഴ്ചകളുടെ കഥ തീരുംമുൻപേ നൊമ്പരമായി പഹൽഗാം
Share  
2025 Apr 24, 09:34 AM
mgs3

കല്പറ്റ: പഹൽഗാമും ടുലിപ് ഗാർഡനും സോനാമാർഗുമെല്ലാം സന്ദർശിച്ചതിന്റെ നല്ലോർമ്മകളുമായി എമിലി പ്ലസൻ്റ് റെസിഡൻറ്‌സ് അസോസിയേഷനിലെ അംഗങ്ങൾ മൂന്നുദിവസം മുൻപാണ് തിരികെയെത്തിയത്. കാഴ്‌ചകളുടെ കഥ പറഞ്ഞുതിരുംമുൻപേ പഹൽഗാം നൊമ്പരമായി. കഴിഞ്ഞ 13-ന് യാത്രതിരിച്ച റെസിഡൻറ്സ് അസോസിയേഷനിലെ 50 അംഗങ്ങൾ പഹൽഗാമടക്കം സന്ദർശിച്ച് 19-നാണ് തിരികെയെത്തിയത്. "ചൊവ്വാഴ്‌പ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപത്തുവരെ സംഘമെത്തിയിരുന്നു. പഹൽഗാമിൽനിന്ന് ഭീകരാക്രമണമുണ്ടായിരുന്നിടത്തേക്ക് നാലുകിലോമീറ്റർ ദൂരം കുതിരസവാരിയായോ, നടന്നോ പോകണം. പ്രായമായവരുൾപ്പെടെയുള്ളതിനാൽ സംഘം അങ്ങോട്ടുപോയില്ല. പകരം പഹൽഗാമും ശേഷം ടുലിപ് ഗാർഡനും സോനാമാർഗുമെല്ലാം സന്ദർശിച്ചു.


നിറയെ വിനോദസഞ്ചാരികളുണ്ടായിരുന്നു. അവിടുത്തെ ആളുകളുടെ സഹകരണം, സൗഹൃദം അങ്ങനെ നല്ല അനുഭവങ്ങളായിരുന്നു" യാത്രാസംഘത്തിലുണ്ടായിരുന്ന മോഹനൻ ബാലകൃഷ്ണൻ പറഞ്ഞു. "ഭീകരാക്രമണവാർത്തയറിഞ്ഞപ്പോൾ ഉള്ളുലഞ്ഞുപോയി" -യാത്രാസംഘത്തിലെ അഡ്വ. പി.എം. രാജീവിൻ്റെ വാക്കുകൾ. സന്തോഷത്തോടെ പകർത്തിയ കാശ്‌മീർ ചിത്രങ്ങൾനോക്കി സങ്കടംപറയുകയാണ് യാത്രകഴിഞ്ഞെത്തിയവരെല്ലാം.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan