ശ്രേഷ്ഠ ഇടയന്റെ ഓർമ്മയിൽ...

ശ്രേഷ്ഠ ഇടയന്റെ ഓർമ്മയിൽ...
ശ്രേഷ്ഠ ഇടയന്റെ ഓർമ്മയിൽ...
Share  
2025 Apr 22, 09:35 AM
mgs3

തൊടുപുഴ: ഫ്രാൻസിസ് മാർപ്പാപ്പയെ നേരിട്ട് കാണാനും ആശീർവാദം വാങ്ങാനും കഴിഞ്ഞ അസുലഭനിമിഷം ഓർത്തെടുത്ത് വ്യവസായിയായ ശ്യാം പി.പ്രഭു. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഒരിക്കലും മരണമില്ലെന്നും അടിച്ചമർത്തലിനും ചൂഷണത്തിന് വിധേയമായവർക്കൊപ്പം നിലകൊണ്ട അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് ഉൾക്കൊള്ളുന്നതെന്നും ശ്യാം പറഞ്ഞു.


2024 നവംബറിൽ ശിവഗിരി മഠത്തിൻ്റെ പ്രതിനിധികളിലൊരാളായാണ് ശ്യാം പി.പ്രഭു വത്തിക്കാനിൽ പോയത്.


സെയ്ന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പയെ കാണാൻ സാധിച്ചു. പിരിച്ചുകൊണ്ട് അരികിലെത്തിയ അദ്ദേഹത്തോട് ഇറ്റാലിയൻ ഭാഷയിലാണ് അനുഗ്രഹം തേടിയത്. കുറച്ചുനേരം അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതും അനുഗ്രഹം ലഭിച്ചതും ജീവിതത്തിലെ വിലമതിക്കാനാവാത്ത നിമിഷങ്ങളായിട്ടാണ് കരുതുന്നതെന്നും ശ്യാം പി.പ്രഭു പറഞ്ഞു. സ്നേഹസമ്മാനമായി ഒരു സ്വർണ റോസാപുഷ്‌പം അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞു. ദുബായ് ഓറിയോൺ ബിസിനസ് കൺസൾട്ടൻസിന്റെ മനേജിങ് ഡയറക്ട‌റാണ് ശ്യാം പി. പ്രഭു.


നഷ്ടമായത് സഭയെ സാധാരണക്കാരനിൽ എത്തിച്ച പാപ്പയെ


ചെറുതോണി: ഫ്രാൻസിസ് മാർപാപ്പായുടെ മരണത്തിലൂടെ നഷ്‌ടമായത് ക്രൈസ്തവ സഭയെ സാധാരണകാരനിലേക്ക് എത്തിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത‌ വ്യക്തിത്വത്തെയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ പറഞ്ഞു.സാധാരണക്കാരൻ്റെ വേദനകൾ മനസ്സിലാക്കുന്നതിനും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഭാവമായി മാറിയ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ പാപ്പ എന്നറിയപ്പെട്ടത് ഇതിന് ഉദാഹരണമാണ്.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan