പാപ്പ അദ്ഭുതത്തോടെ നോക്കി, ആറന്മുളക്കണ്ണാടിയിൽ

പാപ്പ അദ്ഭുതത്തോടെ നോക്കി, ആറന്മുളക്കണ്ണാടിയിൽ
പാപ്പ അദ്ഭുതത്തോടെ നോക്കി, ആറന്മുളക്കണ്ണാടിയിൽ
Share  
2025 Apr 22, 09:32 AM
mgs3

ചേർത്തല: അവധിക്കു നാട്ടിലെത്തിയപ്പോഴാണ് ഫാ. ഡേവിഡ് നാനാട്ട്

ആറന്മുളക്കണ്ണാടി കൈയിൽ കരുതിയത്. ലക്ഷ്യം അവസരംകിട്ടുമ്പോൾ മാർപാപ്പയ്ക്കു സമ്മാനിക്കുകതന്നെ. അങ്ങനെ 2017-ൽ അവസരം കിട്ടിയപ്പോൾ പാപ്പ പോദിച്ചു എന്താണ് ആറന്മുളക്കണ്ണാടിയുടെ സവിശേഷതയെന്ന്. ലോഹക്കൂട്ടുകൊണ്ടൊരുക്കുന്ന കണ്ണാടിയെക്കുറിച്ച് ഫാ. ഡേവിഡ് നാനാട്ട് അഭിമാനത്തോടെ പറഞ്ഞു.


പാപ്പ അദ്ഭുതത്തോടെ കണ്ണാടിയിൽ മുഖംനോക്കി ചോദിച്ചു, 'ഇതു പ്രകൃതിദത്തമാണല്ലേ...' പാപ്പയുടെ സാമീപ്യത്തിൻ്റെ അനുഭവങ്ങൾ ചേർത്തലക്കാരനായ ഡോ. ഡേവിഡ് നാനാട്ടിൻ്റെ മനസ്സിലുണ്ട്. കടക്കരപ്പള്ളി കൊട്ടാരം സ്വദേശിയായ ഫാ. നാനാട്ട് ഗ്രിഗോറിയൻ യൂണിവേഴ്സ‌ിറ്റിയിലെ പഠനത്തിനുശേഷമാണ് റോമൻ രൂപതയിൽ 2013 മുതൽ 2020 വരെ വികാരിയായി പ്രവർത്തിച്ചത്.


നിലവിൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ അധ്യാപകനാണ്. 2018-ൽ പ്രളയകാലത്ത് പാപ്പ കേരളത്തിനായി പ്രത്യേക പ്രാർഥന നടത്തിയപ്പോഴും അതിനു ചുക്കാൻ പിടിക്കാനും പങ്കെടുക്കാനും ഫാ. ഡേവിഡ് നാനാട്ടിനായി.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan