
ഫോർട്ട്കൊച്ചി: കൊച്ചിയിൽനിന്ന് ഷില്ലോങ്ങിലേക്ക് വീണ്ടും വിദേശസഞ്ചാരികളുടെ ഓട്ടോയാത്ര, ഇക്കുറി 60 ഓട്ടോകളിലായി 180 യാത്രക്കാരാണ് സഞ്ചരിക്കുന്നത്.
യാത്രയുടെ ഫ്ളാഗ് ഓഫ് കൊച്ചി നഗരസഭാ കൗൺസിലർ അഡ്വ. ആൻ്റണി കുരീത്തറ നിർവഹിച്ചു. യു.കെ., ബെൽജിയം, യു.എസ്.എ., ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളിലേറെയും. കൊച്ചിയിൽ വന്നശേഷം ഓട്ടോ ഡ്രൈവിങ് പഠിച്ചവരും കൂട്ടത്തിലുണ്ട്. യാത്രയ്ക്ക് മുൻപായി ഇവർ ഓട്ടോകൾ സ്വന്തംനിലയിൽ പെയിന്റ് ചെയ്‌തിരുന്നു. അഡ്വൻറെ ടൂറിസ്റ്റ് എന്ന സംഘമാണ് യാത്ര സംഘടിപ്പിക്കുന്നത്.
20 ദിവസംകൊണ്ട് ഷില്ലോങ്ങിലെത്തും. വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ ഉൾപ്പെടുത്തി മുൻപ് നിരവധി തവണ ഈ സംഘം കൊച്ചിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് ഓട്ടോ റൺ നടത്തിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group