
കൊട്ടാരക്കര : തിരക്കേറിയ കൊട്ടാരക്കര പട്ടണത്തിലെ ഏക വിനോദസഞ്ചാരകേന്ദ്രമാണ് മീൻപിടിപ്പാറ. മേലില, മൈലം, കുളക്കട പഞ്ചായത്തുകളിലൂടെയും കൊട്ടാരക്കര നഗരസഭയിലൂടെയും കടന്നുപോകുന്ന പുലമൺ തോടിൻ്റെ ഉത്ഭവസ്ഥാനം. മേലില പഞ്ചായത്തിലെ കൊച്ചുമീൻപിടിപ്പാറയിൽനിന്ന് ഒഴുകിയെത്തുന്ന ജലം മീൻപിടിപ്പാറയിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന സുന്ദരക്കാഴ്‌ചയാണ് ഇവിടം വിനോദസഞ്ചാരകേന്ദ്രമാക്കുന്നത്.
വെള്ളച്ചാട്ടത്തിൻ്റെ ഇരുവശത്തും സുരക്ഷാഭിത്തി നിർമിച്ചും പുൽത്തകിടിയും തണൽമരങ്ങളും നട്ടും മനോഹരമാക്കിയിട്ടുണ്ട്. തോടിനുകുറുകേ തൂക്കുപാലവും വശങ്ങളിൽ ഇരിപ്പിടങ്ങളുമുണ്ട്. കുട്ടികൾക്കു കളിക്കാൻ കളിയുപകരണങ്ങൾ, നടപ്പാത തുടങ്ങി കുടുംബമായി കുറേനേരം ചെലവഴിക്കാനുള്ളതൊക്കെ ഇവിടെയുണ്ട്. മഴക്കാലമല്ലാത്ത നാളുകളിൽ സുരക്ഷിതമായി കുളിക്കാനും കാറ്റേറ്റു വിശ്രമിക്കാനും പറ്റിയ ഇടം തെളിഞ്ഞവെള്ളം ഒഴുകിയിറങ്ങുന്ന പാറക്കെട്ടുകൾക്കു നടുവിലെ മത്സ്യപ്രതിമയാണ് മീൻപിടിപ്പാറയുടെ മുഖമുദ്ര

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group