
ഏപ്രിൽ 5.ലോക മനസ്സാക്ഷിദിനം
:പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ
എല്ലാ കൊല്ലവും ഏപ്രിൽ അഞ്ച് അന്താരാഷ്ട്ര മനസ്സാക്ഷി ദിനമായി ആചരിക്കുമ്പോഴുംമനസ്സാക്ഷിയില്ലാത്ത ഒരു വിഭാഗം ജനതയുടെക്രൂര കൃത്യങ്ങൾമൂലം മനസ്സാക്ഷിയേ മരവിപ്പിക്കുന്ന വാർത്തകളാണ് ലോകമെമ്പാടും നിന്ന് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. ഇതെക്കുറിച്ചു സംസാരിക്കുന്നു ലോക സമാധാന, പുനരധിവാസ സംഘടനാ തലവനും AIMRC ഡയരക്ടറും ആയ പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ.കന്യാകുമാരി മുതൽ കശ്മീർ വരെമുപ്പത്തിയഞ്ചു കൊല്ലമായി അഞ്ചു തവണ തീവണ്ടിയിലെ ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്ത് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആധികാരികമായി പറയട്ടെ, ജനങ്ങളിൽ ഭൂരിഭാഗം പേരും അതായത് 65%പേരും മനസ്സാക്ഷി ഇല്ലാത്തവർ തന്നെയാണ്.ഏത് വിധേനയും ആരേ വെട്ടിച്ചും എങ്ങനേയും പണം സമ്പാദിക്കണം എന്ന ഒരേ വിചാരം മാത്രമുള്ളവർ. സ്വന്തമെന്നോ ബന്ധമെന്നോ നോക്കാതെ ആരെയും കബളിപ്പിക്കുകയും വേണ്ടി വന്നാൽ ഒരാളെ കൊല്ലാൻ പോലും മടികാണിക്കാത്ത ഇവർ ജന്മം കൊടുത്തവന്റെയും നേരെ കൊല വാളെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നതും, കേൾക്കുന്നതും..
10 രൂപയുടെ ആശയം പതിനായിരം രൂപക്ക് വിൽക്കുന്ന മൾട്ടി നാഷണൽ കമ്പനികൾ വരെയും പാവം ജനങ്ങളെ ഒരു മനസ്സാക്ഷിക്കുതുമില്ലാതെ പറ്റിച്ചുകൊണ്ടേയിരിക്കുന്നു... എന്നത് ഗവേഷകരായ ഞങ്ങളെ പ്പോലും ഞെട്ടിക്കുന്നതാണ്. എൻപത് ശതമാനം ആളുകളും ഈ തട്ടിപ്പിലും വെട്ടിപ്പിലും വീഴുമ്പോൾ ഇരുപത് ശതമാനം പേര് മാത്രമാണ് ശെരിയായ ജീവിതം നയിക്കുന്നത് എന്ന് കാണാൻ കഴിഞ്ഞു.മൈക്രോ ഫിനാൻസ് എന്ന പേരിൽ ഗ്രാമങ്ങളിലെ പാവം സ്ത്രീകളിൽ നിന്നും പണം പിടുങ്ങുന്ന ഫൈനാൻസ് കമ്പനികൾ മൂലം എത്രയോ കുടുമ്പങ്ങളാണ് കടക്കെണിയിലാവുന്നത്..രാജ്യത്തു
ഏതൊരു മേഖലയിലും മനസ്സാക്ഷി ഇല്ലാത്ത പ്രവൃത്തികളാണ് കണ്ടു വരുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് കൃഷി ചെയ്യുന്ന കർഷകർ...നിരോധിത
രാസവളങ്ങളും കീടനാശിനികളും ധാരാളമായി ഉപയോഗിക്കുന്ന ഇക്കൂട്ടർ ഭാവിതലമുറയെപ്പോലും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു.. അടുത്ത കൂട്ടരെന്നു പറയുന്നത് മരുന്ന് കമ്പനികളാണ്.. ഇവരെ സഹായിക്കാനായി മനസ്സാക്ഷി തീരെയില്ലാത്ത കുറേ വൈദ്യ സമൂഹവും. പ്രത്യക്ഷത്തിൽ ഇവർ പിടിച്ച് പറിക്കാരല്ല, കൊള്ളക്കാരുല്ല എന്നാൽ പരോക്ഷമായി ഇവർ നടത്തുന്നതും നാശോൺമുഖമായ പ്രവൃത്തിയാണ്. മാന്യതയുടെ മൂടുപടമണിഞ്ഞ തീവെട്ടി കൊള്ളക്കാർ.
പഠിപ്പും വിദ്യാഭ്യാസവുമില്ലാത്ത ഒരാൾ
ഒരു ചെറിയ കേസ്നു പോയാൽ പിന്നെ ഫീസ് എന്ന് പറഞ്ഞു കൊണ്ട് അവന്റെ അടിയാധാരം വരെ പണയപ്പെടുത്തി പണം തന്റെ കീശയിലാക്കുന്ന
വക്കീലേമാന്മാരാണ് മറ്റൊരു കൂട്ടർ.
ഇനി ഒരു കൂട്ടരുണ്ട്
രാഷ്ട്രീയം തൊഴിലാക്കിയവർ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നവൻ.. അവരുടെ ചെയ്തികൾ പറഞ്ഞാൽ തീരില്ല.സ്വന്തം
അനുഭവങ്ങളും ധാരാളമാണ്.യാതൊരു
മനസാക്ഷികുത്തുമില്ലാതെ ഇങ്ങനെ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും തരാനുള്ള ഒരു ഉപദേശം എന്നത്, വന്നവഴി മറക്കാതിരിക്കുകയും, നിങ്ങളുടെ വളർച്ചയിൽ നിങ്ങളുടെ മാതാപിതാക്കളടക്കം, അധ്യാപകരടക്കം ആരൊക്കെ നിങ്ങളെ സഹായിച്ചു എന്നതും മറക്കാതിരിക്കുക.
കള്ളത്തരമില്ലാതെ സത്യസന്ധമായി ജീവിക്കാൻ കഴിയുന്നത്ര ശ്രമിക്കുക. പെരുമാറ്റത്തിലും സ്വഭാവത്തിലും കൃത്രിമത്വം ഇല്ലാതെ ജീവിക്കുക. പ്രകൃതിയോടിണങ്ങി, പ്രകൃതി തരുന്നതിനെ തൃപ്തിപ്പെട്ടു പച്ചമനുഷ്യരായി ജീവിക്കുക.
എല്ലാറ്റിലുമുപരിയായിപോഷകങ്ങൾ നിറഞ്ഞ ആഹാരം കഴിക്കുക...
മനസ്സാക്ഷി മരവിച്ച സമൂഹമല്ല നമുക്കാവശ്യം, മനസ്സാക്ഷിയുള്ളവരായി ജീവിക്കുവാനും വരും തലമുറയെയും മനസ്സാക്ഷിയുള്ളവരാ യി മാറ്റാനും നമുക്ക് കഴിയേണ്ടതുണ്ട്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് ധാർമീക മൂല്യങ്ങളെ പഠിപ്പിക്കുകയും,അത് പിൻപറ്റാനും,അവർക്ക് നമ്മൾ മാതൃകയാവുകയും ചെയ്യുക...
ലോകനന്മ മാത്രം മുന്നിൽ കണ്ടുകൊണ്ട് ജീവിക്കാൻ പഠിപ്പിക്കുക. അവനവനാന്മസുഖത്തിനാചരിക്കുന്നവ
അപരനും സുഖമായി ഭവിക്കണമെന്ന് ആഗ്രഹിക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക..
ലോക സമസ്ത സുഖിനോ ഭവന്തു....

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group