
വൈക്കം: വേമ്പനാട്ടുകായൽ നീന്തിക്കടന്ന അഞ്ച് വയസ്സുകാരി ആലപ്പുഴ
ചേർത്തലയിലെ വടക്കുംകര അമ്പലകടവിൽനിന്ന് വൈക്കം കായലോരണീച്ചുവരെയുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് വൈക്കം വാര്യംപ്ലാവിൽ വൈശാഖിന്റെയും അശ്വതിയുടെയും മകൾ പാർവതി നീന്തിക്കടന്നത്. ഒരു മണിക്കൂർ 50 മിനിറ്റുകൊണ്ടാണ് പാർവതി നേട്ടം കൈവരിച്ചത്. അനുമോദനസമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. നടൻ ജെയ്‌സ് ജോസ്, പി. ശശിധരൻ, പി.ഡി. ഉണ്ണി, വി.എസ്. കുമാർ, ടി. പ്രതാപ്‌കുമാർ, ലേഖാ അശോകൻ, ശാലിമോൾ ഷാജികുമാർ, പരിശീലകൻ ബിജു തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group