
കുറ്റിപ്പുറം : ജുവലറിയിൽ സ്വർണാഭരണത്തിൻ്റെ ചെളി കളയുന്നതിനിടെ ഗ്യാസ്
ലൈറ്ററിന് തീപിടിച്ച് പൊട്ടിത്തെറിച്ച സംഭവത്തിൽ മറ്റു അപകടങ്ങൾ ഇല്ലാതിരുന്നതിനു വഴിയൊരുക്കിയത് ജൂവലറി ജീവനക്കാരൻ്റെയും ആംബുലൻസ് ഡ്രൈവറുടെയും അവസരോചിതമായ ഇടപെടൽ അലങ്കാർ ജൂവലറിയിലെ ജീവനക്കാരനായ കന്മനം തെക്കുമുറി സ്വദേശി നിഷാദ്, ആംബുലൻസ് ഡ്രൈവർ റഷീദ് കുറ്റിപ്പുറം എന്നിവരാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബുധനാഴ്‌ച രാവിലെയാണ് ഒരു യുവതി കൊണ്ടുവന്ന ആഭരണത്തിലെ ചെളി നിഷാദ് കൗണ്ടറിനകത്തുനിന്ന് കളയുന്നതിനിടയിൽ ഗ്യാസ് ലൈറ്ററിന് തീപിടിച്ചത്.
ഉടനെ ഗ്യാസ് ലൈറ്ററുമായി കൗണ്ടറിനു പുറത്തേക്ക് ഓടി. അവിടെ ഉണ്ടായിരുന്ന റഷീദ് ഗ്ളാസ് വാതിൽ ഞൊടിയിടയിൽ തുറന്നുകൊടുത്തു. ഗ്യാസ് ലൈറ്റർ വലിച്ചെറിഞ്ഞ് ഏതാനും സെക്കൻഡുകൾക്കുള്ളിൽ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു വലിയ ദുരന്തമാകാവുന്ന അപകടത്തെ സ്വന്തം ജീവൻ പോലും അവഗണിച്ച് നേരിട്ട രണ്ടുപേരെയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് കുഞ്ഞാവു ഹാജി പൊന്നാട അണിയിച്ച് അനുമോദിച്ചു. സ്ഥാപന മാനേജ്‌മെൻ്റും സ്റ്റാഫും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group