
കോതമംഗലം ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പുകൾക്ക് അനന്തസാധ്യതയാണ് ഉള്ളതെന്ന് ഐഎസ്‌ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് അഭിപ്രായപ്പെട്ടു. മാർ അത്തനേഷ്യസ് എൻജിനിയറിങ് കോളേജിൽ ബഹിരാകാശരംഗത്ത് സ്റ്റാർട്ടപ്പുകൾക്കുള്ള അവസരവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോളേജിൽനിന്നും 1985-ൽ ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർഥിസംഗമ ഉദ്ഘാടനവും ബാച്ചിൽ പഠിച്ചിറങ്ങി അകാലത്തിൽ മരിച്ച സഹപാഠി എസ്. സുരേഷിന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്‌മെൻ്റ് സ്കോളർഷിപ്പ് വിതരണവും ഡോ. എസ്. സോമനാഥ് നിർവഹിച്ചു.
എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻനായർ, മുൻ പ്രിൻസിപ്പൽ ഡോ. സോളി ജോർജ്, മാത്യു കാവാലം, അജയ്‌ഘോഷ്, ജെയിംസ് ജോസഫ്, ജോസഫ് സക്കറിയ, ഡോ. ജിസ് പോൾ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group