
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂർ സിപിഎമ്മിൽ ചേരാനുള്ള സാധ്യത തള്ളി സിപിഎം പൊളിറ്റ്ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട്. തരൂർ ഒരിക്കലും കോൺഗ്രസ് വിട്ടുപോകില്ലെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു. കോൺഗ്രസ് വിടുമെന്ന സൂചനയൊന്നും ശശി തരൂർ നൽകിയിട്ടില്ല. അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ചിലഘട്ടങ്ങളിൽ കോൺഗ്രസിന് അസ്വീകാര്യമാകാം. അദ്ദേഹത്തിൻ്റെ പശ്ചാത്തലം അങ്ങനെയാണ്. കേരളത്തിലെ വ്യവസായ വളർച്ചയെ പ്രകീർത്തിച്ച് ശശി തരൂർ ലേഖനമെഴുതിയത് വിവാദമായിരുന്നു. കേരളത്തിലെ സിപിഎം സർക്കാരിനെ പ്രകീർത്തിച്ചിട്ടില്ലെന്നും സ്റ്റാർട്ടപ്പ് രംഗത്തെ വളർച്ചയെ കുറിച്ചാണ് എഴുതിയതെന്നും ശശി തരൂർ പിന്നീട് വിശദീകരിച്ചിരുന്നു
ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു, അമേരിക്ക ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ചൈനയുമായുള്ള ബന്ധം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group