
കൊടുങ്ങല്ലൂർ : ഇടപ്പള്ളി- കൊടുങ്ങല്ലൂർ- തിരൂർ തീരദേശ റെയിൽവേ
യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യറോണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാരിനെക്കൊണ്ട് പദ്ധതിക്കാവശ്യമായ ഫണ്ടും അനുവദിപ്പിച്ച് തീരദേശ റെയിവേ യാഥാർഥ്യമാക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. ബി.ജെ.പി. സൗത്ത് ജില്ലയിലെ പാർട്ടിയുടെ നഗരസഭകൗൺസിലർമാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും വികസനചർച്ചയിൽ ബി.ജെ.പി. മണ്ഡലം പ്രസിഡൻ്റ് ഇ.ആർ. ജിതേഷ്, നഗരസഭാ കക്ഷി നേതാവ് ടി.എസ്. സജീവൻ എന്നിവർ നൽകിയ നിവേദനത്തിന് മറുപടിയായാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ അധ്യക്ഷനായി.
ശ്രീകുരുംബ ഭഗവതിക്ഷേത്രം, ചേരമാൻ ജുമാ മസജിദ്, അഴിക്കോട് മാർത്തോമ പള്ളി തുടങ്ങിയ തീർഥാടന ദേവാലയങ്ങൾ ബന്ധിപ്പിച്ച് കൊടുങ്ങല്ലൂരിനെ ടൂറിസ്റ്റ് നഗരമാക്കാനുള്ള എല്ലാ സാധ്യതയും തീരദേശ റെയിൽവേ കൊണ്ട് ഉണ്ടാകുമെന്ന് വികസന ചർച്ചയിൽ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ബി.ജെ.പി. ജനപ്രതിനിധികൾ വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കണമെന്നും കേന്ദ്ര സർക്കാർ പദ്ധതികളെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ ശ്രദ്ധ കേന്ദീകരിക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
അമൃതസരോവരം പദ്ധതിയിൽ പ്രധാന കുളങ്ങളെയും ജലസ്രോതസ്സുകളെയും ഉൾപ്പെടുത്തി പ്രാദേശിക കുടിവെള്ള വിതരണ പദ്ധതികൾ ആരംഭിക്കാമെന്നും മന്ത്രി പറഞ്ഞു. ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ മൂന്നര മീറ്റർ ഉയരത്തിലുള്ള അടിപ്പാത സ്ഥാപിക്കുന്നതിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉറപ്പു നൽകിയിട്ടുണ്ടെന്നും പ്രോജക്ട് ഉദ്യോഗത്ഥരുടെ റിപ്പോർട്ട് കിട്ടിയാൽ നടപ്പാക്കുമെന്നും സുരേഷ് ഗോപി കൗൺസിലർമാരോട് പറഞ്ഞു.
മുൻ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സന്തോഷ് ചെറാക്കുളം എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ ആനയോട്ടം: 12 ആനകളുടെ പട്ടികയായി
ഗുരുവായൂർ ഗുരുവായൂർ ആനയോട്ടത്തിനായി 12 ആനകളുടെ പട്ടിക തയ്യാറാക്കി. നന്ദൻ, ഗോപീകൃഷ്‌ണൻ, ഗോപീകണ്ണൻ, ദേവദാസ്, വിഷ്ണു, രവികൃഷ്‌ണൻ, ദാമോദർദാസ്, ചെന്താമരാക്ഷൻ, സിദ്ധാർഥൻ, ദേവി, ബാലു, അയ്യപ്പൻകുട്ടി എന്നീ ആനകളെയാണ് ഉൾപ്പെടുത്തിയത്. പത്ത് ആനകളെയാണ് പങ്കെടുപ്പിക്കുക. മുന്നിൽ ഓടാൻ മൂന്നാനകളെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ആനയോട്ടത്തിന്റെ്റെ തലേന്ന് കിഴക്കേ ദീപസ്‌തംഭത്തിനു മുന്നിൽവെച്ച് നറുക്കെടുപ്പ് നടത്തും.
ഗുരുവായൂർ ഉത്സവം കൊടിയേറുന്ന 10-ന് ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം. മുന്നിൽ ഓടിയെത്തുന്ന ആനയെ മാത്രം ക്ഷേത്രത്തിലേക്ക് കടത്തും. ബാക്കിയുള്ളവയെ പുറത്തേക്കുവിടും, തുടർന്ന് ആനക്കോട്ടയിൽ എല്ലാ ആനകൾക്കും ഊട്ട്, ആനയോട്ടത്തിൻ്റെ ക്രമീകരണവുമായി ബന്ധപ്പെട്ട ഉപസമിതി യോഗം ബുധനാഴ്‌ച ചേർന്നു. ദേവസ്വം ഭരണസമിതിയംഗം മനോജ് ബി. നായർ അധ്യക്ഷനായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group