ഈ മനുഷ്യസ്നേഹി കൂടുതൽ ഉയരങ്ങൾ കീഴടക്കും, തീർച്ച : ഡോ .റിജി ജി നായർ

ഈ മനുഷ്യസ്നേഹി കൂടുതൽ ഉയരങ്ങൾ കീഴടക്കും, തീർച്ച : ഡോ .റിജി ജി നായർ
ഈ മനുഷ്യസ്നേഹി കൂടുതൽ ഉയരങ്ങൾ കീഴടക്കും, തീർച്ച : ഡോ .റിജി ജി നായർ
Share  
ഡോ .റിജി ജി നായർ എഴുത്ത്

ഡോ .റിജി ജി നായർ

2025 Feb 03, 11:27 PM

 ഈ മനുഷ്യസ്നേഹി

കൂടുതൽ ഉയരങ്ങൾ കീഴടക്കും, തീർച്ച

: ഡോ .റിജി ജി നായർ 


കൊല്ലംകാരനാണെങ്കിലും, അടുത്തടുത്ത കോളേജുകളിൽ ഒരേ സമയത്ത് ഒരേ ബാച്ചിൽ പഠിച്ചിട്ടുണ്ടെങ്കിലും, എനിക്ക് ശ്രീ സുരേഷ് ഗോപിയെ നേരിട്ട് പരിചയമില്ല. 23 വർഷം മുമ്പ് അദ്ദേഹം വലിയ താരമായിരുന്നപ്പോൾ ഒരു പൊതു സുഹൃത്തുമൊത്ത് പോയി, ജുവനൈൽ ഹോമിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി അവരോടൊപ്പം ഒരു ബോട്ട് യാത്ര നടത്തുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ക്ഷണിച്ചു. 

 ഒരു പൈസ പോലും വാങ്ങാതെ അദ്ദേഹം വരികയും ഒരു ദിവസം മുഴുവൻ ആ കുട്ടികളുമൊത്ത് ചെലവഴിക്കുകയും ചെയ്തു. 

പിന്നീട് ആ പരിചയം പുതുക്കാൻ സാധിച്ചിട്ടില്ല.

അദ്ദേഹം പൊതുരംഗത്തു വന്നതിനുശേഷം നിരീക്ഷിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  

മനസ്സിൽ വിചാരിക്കുന്നത് ഒരു കാര്യം, വായിൽ നിന്ന് പുറത്തേക്കു വരുന്നത് മറ്റൊരു രീതിയിൽ, മറ്റൊരു തരത്തിൽ, മറ്റൊരു അർത്ഥത്തിൽ. 

മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാധ്യമങ്ങൾ അങ്ങനെയാണ്, അവർക്ക് വാർത്തയാണ് വേണ്ടത്. ആ യാഥാർഥ്യം ഉൾക്കൊള്ളാതെ അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ല. 

ശ്രദ്ധിക്കേണ്ടത് വ്യക്തികളാണ്. വാർത്താതാരം ആക്കുന്നവർ തന്നെ താഴെയിടാൻ അധികം സമയം വേണ്ട എന്ന് പുതിയ വിവാദത്തോടെ മനസ്സിലായല്ലോ?

ലീഡർ ശ്രീ. കെ. കരുണാകരൻ പട്ടികജാതി വികസന വകുപ്പിന്റെ ചുമതല ഏറ്റവും നന്നായി വഹിച്ചിട്ടുണ്ട്. ശ്രീ. കെ. രാധാകൃഷ്ണൻ പട്ടികജാതി വികസനത്തോടൊപ്പം ദേവസ്വവും കൈകാര്യം ചെയ്തു. ഇതൊഴിച്ച്, പൊതുവേ, ആര് അധികാരത്തിൽ വന്നാലും, പട്ടികജാതി പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി ആ വിഭാഗത്തിൽ നിന്ന് മന്ത്രിമാരാകുന്നവർക്ക് മറ്റ് മന്ത്രാലയങ്ങളുടെ ചുമതല നൽകുന്നില്ല എന്നത് സത്യമാണ്. നല്ല ഒരു ചർച്ചാവിഷയം തന്നെയാണ് ഇത്‌.

സുരേഷ് ഗോപിയുടെ ഉദ്ദേശശുദ്ധി അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നില്ല. 

ആശയം തന്നെ മാറിപ്പോകുംവിധം വാക്കുകൾ പാളിപ്പോകുന്നു. 

അദ്ദേഹത്തെ ദൈവത്തെ പോലെ കാണുന്നവരാണ് കൂടെയുള്ളത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അദ്ദേഹത്തോട് പറയാൻ ധൈര്യമുള്ളവർ കൂടെയില്ല.

 പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ (ഗോത്രവർഗ്ഗ ) വികസനത്തിന്‌ എന്തുകൊണ്ട് ബ്രാഹ്‌മണനോ നായിഡുവോ നായരോ തന്നെ വേണം? 

എന്തുകൊണ്ട് ഈഴവനോ കൃസ്ത്യാനിയോ മുസ്‌ലിമോ മറ്റ് പിന്നോക്കവിഭാഗത്തിൽ (ഒ. ബി. സി ) പെട്ടവരോ ആയിക്കൂടാ? 

ഇപ്പോൾ പൊളിറ്റിക്കൽ കറക്റ്റ്നസിന്റെ കാലഘട്ടമാണ്. പൊതുരംഗത്ത് നിൽക്കുന്നവർ 'ഉന്നതകുലജാതർ' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചേ തീരൂ - ബ്രാക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും. പട്ടികജാതിയിൽ ജനിച്ചവർക്ക് പ്രധാനപ്പെട്ട വകുപ്പുകൾ നൽകണമെന്ന സുരേഷ് ഗോപിയുടെ ഗംഭീര ആശയം ഈ വിവാദം മൂലം ശ്രദ്ധിക്കപ്പെടാതെ പോയി.

ഇതിനുമുമ്പും ഒഴിവാക്കാൻ സാധിക്കുമായിരുന്ന എത്രയോ വാക്കുകൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്? ചെവിയിൽ പൂട ഉള്ള നായർ, ആംബുലൻസിൽ കയറി എന്ന് ആദ്യം- മായക്കാഴ്ച എന്ന് പിന്നീട്, അടുത്ത ജന്മം ബ്രാഹ്മണൻ, ഒറ്റത്തന്തയും സി. ബി. ഐ. യും, അങ്ങനെ എന്തെല്ലാം.

ഏതൊരു ഭരണാധികാരിയും ചെയ്യുന്നതിലും അധികം നല്ല കാര്യങ്ങൾ ഒരു നല്ല മനുഷ്യനെന്ന നിലയിലും ചലച്ചിത്രതാരമെന്ന നിലയിലും ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിലും പൊതുപ്രവർത്തകനും ജനപ്രതിനിധിയുമെന്ന നിലയിലും സുരേഷ് ഗോപി ആദിവാസികൾക്കും ഗോത്ര വർഗ്ഗക്കാർക്കും വേണ്ടി ചെയ്തിട്ടുണ്ട് - ഇടമലക്കുടി, അട്ടപ്പാടി, വയനാട് മേഖലകളിൽ പ്രത്യേകിച്ചും. ഈ വസ്തുത അംഗീകരിക്കാതിരിക്കാൻ ആർക്കും സാധിക്കില്ല.

നാവിലെ ഗുളികൻ വിളയാട്ടം നിയന്ത്രിച്ചും മുഖസ്തുതികളിൽ അഭിരമിക്കാതെയും എല്ലാം അറിയുന്ന ആൾ താൻ മാത്രമെന്ന മനോഭാവം ഉപേക്ഷിച്ചും കുറച്ചു കൂടി സഹിഷ്ണുത കാണിച്ചും മുന്നോട്ടു പോയാൽ ഈ മനുഷ്യസ്നേഹി കൂടുതൽ ഉയരങ്ങൾ കീഴടക്കും, തീർച്ച.

..

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH