വിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ കാവിവത്കരിക്കുന്നു-സുനിൽകുമാർ

വിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ കാവിവത്കരിക്കുന്നു-സുനിൽകുമാർ
വിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ കാവിവത്കരിക്കുന്നു-സുനിൽകുമാർ
Share  
2025 Feb 02, 09:33 AM

കരുനാഗപ്പള്ളി: വിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ കാവിവത്കരിക്കുകയാണെന്ന് മുൻമന്ത്രി വി.എസ്.സുനിൽകുമാർ. കരുനാഗപ്പള്ളിയിൽ നടക്കുന്ന എ.ഐ.എസ്.എഫ്. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വൈസ് ചാൻസലർമാരെ ഉപയോഗിച്ച് സർവകലാശാലകളെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രം തിരുത്തിക്കുറിക്കാനും അത് വിദ്യാർഥിസമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ അധ്യക്ഷനായി. അർജുൻ പാരിപ്പള്ളി, പി.എസ്.സോഹാൻ, ജഗത് ജീവൻ ലാലി, എസ്.സുജിത്ത്‌കുമാർ, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ.. എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി പി.കബീർ, ആർ.എസ്.രാഹുൽരാജ്, സാം കെ.ഡാനിയേൽ, എം.എസ്.താര തുടങ്ങിയവർ പ്രസംഗിച്ചു.


ജില്ലയിലെ 20 മണ്ഡലം കമ്മിറ്റികളിൽനിന്നായി തിരഞ്ഞെടുത്ത 289 വിദ്യാർഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH