തൃശ്ശൂർ: പോലീസ് സേനയിൽനിന്ന് വിരമിച്ചശേഷം സിനിമയിലേക്കാണോ രാഷ്ട്രീയത്തിലേക്കാണോ...? ചോദ്യം ഇന്ത്യൻ ഫുട്ബോളിൻ്റെ നടുനായകത്വം വഹിച്ച ഐ.എം. വിജയനോട്. ഒരു ഫുൾവോളി ഷോട്ടിലൂടെ പന്ത് വലയിലാക്കിയപോലെ മറുപടി ഉടനെത്തി. കായികനേട്ടത്തിന് എം.പി. സ്ഥാനത്തേക്ക് നാമനിർദേശം ചെയ്താൽ നിരസിക്കില്ല.
ജോലിയിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുൻദ് പദ്മശ്രീ ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് തൻ്റെ ഓരോ നേട്ടത്തിനു പിന്നിലെന്നും വിജയൻ കുട്ടിച്ചേർത്തു. തൃശ്ശൂർ പ്രസ്ക്ളബ്ബിൽ നടന്ന മീറ്റ് ദി പ്രസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന് ലോകകപ്പ് കളിക്കുമെന്ന ചോദ്യത്തിന് 'തന്നെ വലയ്ക്കാനുള്ള ചോദ്യമാണല്ലേ?' എന്ന് പ്രതികരിച്ചാണ് തുടങ്ങിയത്.
കാൽനൂറ്റാണ്ടിനുള്ളിൽത്തന്നെ ഇന്ത്യ ഫുട്ബോൾ ലോകകപ്പ് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി മറ്റു രാജ്യങ്ങളിലേതുപോലെ താരങ്ങൾക്ക് മികച്ച പരിശീലനം നൽകണം. ഇന്ത്യൻ സൂപ്പർലീഗുപോലെയുള്ള ടൂർണമെൻ്റുകൾ ഇന്ത്യൻ ഫുട്ബോളിന് ലോകോത്തര പ്രചാരം നേടിക്കൊടുത്തു. ടെലിവിഷൻ സ്ക്രീനിൽ ജനങ്ങൾ ആരാധനയോടെ കണ്ടിരുന്ന താരങ്ങൾ ഇന്ത്യൻ താരങ്ങൾക്കൊപ്പം കളിക്കുന്നത് വലിയ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
"ഫുട്ബോൾ കളിയിലാണ് എൻ്റെ കഴിവ് എന്നറിയാം. അതുതന്നെയാണ് ആത്മവിശ്വാസം. ജനങ്ങളുടെ പിന്തുണകൊണ്ടാണ് എല്ലാ അംഗീകാരങ്ങളും ലഭിച്ചത്. അമ്മയും ഭാര്യയുമാണ് തൻ്റെ വിജയത്തിനു പുറകിലുള്ള രണ്ടു സ്ത്രീകൾ". വിജയൻ മനസ്സുതുറന്നു.
വിരമിച്ചതിനുശേഷം ഫുട്ബോൾ അക്കാദമി ആരംഭിക്കാൻ ആലോചനയുണ്ട്. ലാലൂരിലെ ഐ.എം. വിജയൻ സ്റ്റേഡിയം പ്രവർത്തനമാരംഭിക്കാൻ വൈകുന്നതിൻ്റെ കാരണം പറയേണ്ടത് സർക്കാരാണെന്നും അതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group