തിരുവല്ല: ഭാരതത്തിന്റെ അടിസ്ഥാന സംസ്ക്കാരശിലയായ സനാതനധർമം ആരുടെയും കുത്തകയല്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.
തിരുവല്ല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ നടത്തിയ ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമി രചിച്ച 'വേദാധികാര നിരൂപണം' കേരളത്തിൽ ചിന്താപരമായ വിപ്ലവത്തിന് തിരികൊളുത്തിയെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. അനുസ്മരണ സമ്മേളനവും പ്രതിഭാസംഗമവും യൂണിയൻ പ്രസിഡൻ്റ് ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. എം.വി.സുരേഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.ആർ.സുനിൽ, ഇൻസ്പെക്ടർ അനിൽ കുമാർ ബി.നായർ, ആർ.ചന്ദ്രശേഖരൻ നായർ, ആർ.ജയകുമാർ, ആർ.സൈലേഷ് കുമാർ, ഹരികൃഷ്ണൻ എസ്.പിള്ള, എൻ.ഗോപാലകൃഷ്ണൻ നായർ, എസ്.സുരേഷ്, ലത രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group