സ്ത്രീകളുടെ പ്രശ്നങ്ങൾ പറയുന്നത് അവരുടെ അവകാശം -സാറാ ജോസഫ്

സ്ത്രീകളുടെ പ്രശ്നങ്ങൾ പറയുന്നത് അവരുടെ അവകാശം -സാറാ ജോസഫ്
സ്ത്രീകളുടെ പ്രശ്നങ്ങൾ പറയുന്നത് അവരുടെ അവകാശം -സാറാ ജോസഫ്
Share  
2025 Jan 18, 10:05 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പട്ടാമ്പി : സ്ത്രീകളുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ഉയർത്തുന്നതു സ്ത്രീകളുടെ അവകാശമാണെന്നു സാഹിത്യകാരി സാറാ ജോസഫ്. 'മാനുഷി സ്ത്രീവിമോചനത്തിന്റെ പര്യായം', സ്ത്രീവിമോചനസംഘടനയായ 'മാനുഷി'യുടെ ആരംഭം, അനുഭവം’ എന്ന വിഷയത്തെ മുൻനിർത്തി നയിച്ച പാനൽചർച്ചയിൽ സംസാരിക്കുകായിരുന്നു സാറാ ജോസഫ്. ‘മാനുഷി’ പ്രവർത്തകർ ഒത്തുചേർന്ന ചർച്ച പി. ഗീത നിയന്ത്രിച്ചു.


1982-ൽ സാറാ ജോസഫിന്റെ നേതൃത്വത്തിൽ പട്ടാമ്പി കോളേജിൽ രൂപവത്കരിക്കപ്പെട്ട സംഘടനയാണു 'മാനുഷി'. സംഘടനയുടെ 40 വർഷത്തിലേറെ നീളുന്ന ചരിത്രം ഓർമപ്പെടുത്തിയാണു ചർച്ച ആരംഭിച്ചത്. കേരളസമൂഹത്തിനു ഫെമിനിസം എന്ന വാക്ക് സംഭാവനചെയ്തതും കേരളത്തിൽ സ്ത്രീപക്ഷചിന്തകൾ വികസിപ്പിച്ചതും 'മാനുഷി'യാണെന്നു സാറാ ജോസഫ് പറഞ്ഞു. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയങ്ങൾ ഉൾക്കൊണ്ടാണു സംഘടന പ്രവർത്തിക്കുന്നതെന്നു അവർ കൂട്ടിച്ചേർത്തു.


മാനുഷിയുടെ പ്രവർത്തനങ്ങളിലേക്ക് എന്തുകൊണ്ട് സ്ത്രീവിമോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന പുരുഷന്മാരെ ഉൾപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിനു സ്ത്രീയുടെ പ്രശ്നങ്ങൾ പറയുന്നത് സ്ത്രീയുടെതന്നെ അവകാശമാണെന്നു മറുപടി നൽകി. സ്ത്രീകൾ സ്വതന്ത്രരായി പ്രവർത്തിച്ചാലേ സ്ത്രീവിമോചനം എന്ന ആശയം ബോധ്യപ്പെടുത്താൻ സാധിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25