എരമംഗലം : ഒരുമുന്നണിയുടെ ഭാഗമായി വിജയിക്കുകയും പിന്നീട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ നിരത്തി എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതിലൂടെ പി.വി. അൻവറിന്റെ രാഷ്‌ട്രീയ വിഡ്ഢിത്തരവും ജനാധിപത്യത്തോടുള്ള വഞ്ചനയുമാണ് വ്യക്തമാകുന്നതെന്ന് സി.പി.ഐ. അസി. സെക്രട്ടറി പി.പി. സുനീർ എം.പി. പറഞ്ഞു. മാറഞ്ചേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ താത്‌പര്യങ്ങൾക്കുവേണ്ടി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നയാളാണ് അൻവർ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ എന്തെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഞാൻ എൽ.ഡി.എഫ്. മലപ്പുറം ജില്ലാ കൺവീനറായിരിക്കെ എത്രയോ കോടിയുടെ അഴിമതി ആരോപണമാണ് വ്യക്തിപരമായി എനിക്കെതിരേ അൻവർ ആരോപിച്ചത്.-സുനീർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group