ആനുകൂല്യങ്ങളല്ല, അവകാശങ്ങളാണ് നൽകേണ്ടത് - കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആനുകൂല്യങ്ങളല്ല, അവകാശങ്ങളാണ് നൽകേണ്ടത് - കേന്ദ്രമന്ത്രി സുരേഷ് ഗോപി
ആനുകൂല്യങ്ങളല്ല, അവകാശങ്ങളാണ് നൽകേണ്ടത് - കേന്ദ്രമന്ത്രി സുരേഷ് ഗോപി
Share  
2025 Jan 13, 08:56 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം : അട്ടപ്പാടിയിലെ ആദിവാസികൾക്ക് ആനുകൂല്യങ്ങളല്ല, മറിച്ച് അവകാശങ്ങളാണ് നൽകേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ ഇരുപതാം വാർഷികാഘോഷമായ 'ഉത്കർഷ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അട്ടപ്പാടി പാലക്കാടിന്റെ അഭിമാനവും കേരളത്തിന്റെ വേദനയുമാണ്. പാർലമെന്റംഗമായ കാലംമുതൽ ആദിവാസിവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനായിരുന്നു ആഗ്രഹം. അതിനായി ഒട്ടേറെ ശ്രമങ്ങളും നടത്തിയിരുന്നു.


  ആദിവാസി സമൂഹങ്ങൾക്ക് വികസനത്തിൽ തുല്യപങ്ക് ലഭിക്കുന്നതിന് ഏകീകൃതമായ സിവിൽ നിയമങ്ങൾ സഹായകമാകും. അതിനെതിരായുള്ള പ്രചാരണം രാഷ്ട്രീയലാക്കോട് കൂടി ഉള്ളതാണ്. കേന്ദ്ര സർക്കാർ 37,000 കോടിയിലധികം രൂപ ആദിവാസി വികസനത്തിനായി നൽകിയിരുന്നു, എന്നാൽ അത് ഫലപ്രദമായി വിനിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ മുഖ്യാതിഥിയായി. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി.


സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.നാരായണൻ, സാർപി ലാബ് സി.ഇ.ഒ. ശ്രീകാന്ത് കെ. അരിമനത്തായ, നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പ്, ജിടെക് സെക്രട്ടറി വി.ശ്രീകുമാർ, ദേശീയ സേവാ ഭാരതി കേരളം പ്രസിഡന്റ് ഡോ.രഞ്ജിത്ത് വിജയ് ഹരി, ഉത്കർഷ് ജനറൽ കൺവീനർ ടി.അബിനു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25