മുതുകുളം : ഭരണകക്ഷിയുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ഒരിക്കലും എഴുത്തുകാർ പറയാൻ പാടില്ലെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ പ്രൊഫ. കൽപ്പറ്റ നാരായണൻ പറഞ്ഞു. മുതുകുളം ഗുരുകുലം കലാ സാംസ്കാരിക വിദ്യാകേന്ദ്രം വാർഷികത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനവും ‘വയനാടും ഞാനും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരു ഭരിച്ചാലും എഴുത്തുകാർ എന്നും പ്രതിപക്ഷമായിരിക്കണം. അവർ കക്ഷിരാഷ്ട്രീയത്തിന്റെ സൗജന്യങ്ങൾ പറ്റുന്ന ഒരാളായിക്കൂടാ, പക്ഷേ, രാഷ്ട്രീയമുള്ളയാളായിരിക്കണം. ആരും തുണയ്ക്കില്ലാത്തവരുടെ തുണയ്ക്കു നിൽക്കണം. അനീതി ജനങ്ങളെ ഉദ്ബോദിപ്പിക്കുന്നതായിരിക്കണം എഴുത്തുകാരന്റെ രാഷ്ട്രീയം.
വയനാടിന്റെ പരസ്ഥിതിയോട് ഒരു നീതിയും കാട്ടാതെയാണ് പണ്ടുമുതലേ ഭരണകൂടങ്ങൾ പെരുമാറിയത്. അത്ര സൂക്ഷ്മതയോടെ പരിപാലിക്കേണ്ട ഒരു നാട് ഒട്ടും സൂക്ഷ്മതയില്ലാതെ പരിപാലിച്ചതിന്റെ ഫലമാണ് വയനാട് ദുരന്തം.
ശാശ്വതമാണ് എല്ലാമെങ്കിൽ ലോകത്തു യാതൊരുവിധ സ്നേഹങ്ങളോ പരിഗണനകളോ ഉണ്ടാവുകയില്ല. മരണം എപ്പോഴും വരാമെന്നതുകൊണ്ടു മാത്രമാണ് നാം സ്നേഹിക്കപ്പെടുന്നത്. എപ്പോഴും നഷ്ടപ്പെടാം എന്നതുകൊണ്ടാണ് ഒരു വസ്തു ആകർഷണീയമായിരിക്കുന്നതെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. പ്രസിഡന്റ് ജി. പ്രസന്നകുമാർ അധ്യക്ഷനായി.
മൻമോഹൻ സിങ്, എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ എന്നിവരുടെ മരണത്തിൽ സമ്മേളനം അനുശോചിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ മുതുകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ ആദരിച്ചു. ചൂരൽമല വെള്ളാർമല സ്കൂളിലെ അധ്യാപകൻ വി. ഉണ്ണിക്കൃഷ്ണൻ വയനാട് അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു. കൽപ്പറ്റ നാരായണൻ എഴുതിയ വയനാടിന്റെ അത്മകഥ ‘കോന്തല’യെ വി. രഘുനാഥ് പരിചയപ്പെടുത്തി.
ഗുരുകുലം സെക്രട്ടറി ജി. കൃഷ്ണകുമാർ, പി.സി. അനിൽ കുമാർ, ഡോ. സാജൻ ടി. അലക്സ്, സി.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group