കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ പേരില്‍ സ്മാരകങ്ങളും പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ പ്രതികരണവുമായി മകള്‍ അശ്വതി. അച്ഛന്‍ ഇത്തരം കാര്യങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്ന് അശ്വതി പറഞ്ഞു. എം.ടി എന്ന സാഹിത്യകാരന് ഏറ്റവും ഇഷ്ടപ്പെട്ടത് എഴുത്തും വായനയുമായിരുന്നെന്നും അദ്ദേഹം ആഗ്രഹിച്ചതുപോലെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ പദ്ധതിക്ക് വൈകാതെ തുടക്കം കുറിക്കുന്നതാണെന്നും അശ്വതി വിശദമാക്കി. ചില സംഘടനകള്‍ എം.ടിയുടെ പേരിൽ സ്ഥാപനങ്ങൾക്ക് പേരിടുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് കുടുംബത്തെ അറിയിച്ച പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അശ്വതി.
തന്റെ നൃത്തസ്ഥാപനമായ നൃത്യാലയയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ പ്രസ്താവനയിലൂടെയാണ് അശ്വതി മരണാനന്തരം എം.ടി ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ച് വിശദമാക്കിയത്.
അശ്വതിയുടെ വാക്കുകള്‍
അച്ഛന്റെ നിര്യാണത്തില്‍ നേരിട്ടും അല്ലാതെയും ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവര്‍ക്കും നന്ദി. എല്ലാവരുടെയും സഹകരണത്താല്‍ മരണാനന്തര ചടങ്ങുകള്‍ അച്ഛന്റെ ഇച്ഛാനുസരണം നടത്താന്‍ സാധിച്ചു.
ചില സംഘടനകളും വ്യക്തികളും അവര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങള്‍ക്കും അവരുടെ കീഴിലുള്ള ചില സ്ഥാപനങ്ങള്‍ക്കും അച്ഛന്റെ പേര് നല്‍കുക എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ഈ സ്‌നേഹാദരങ്ങളെ മുഴുവനും ഉള്‍ക്കൊണ്ടു തന്നെ അവരോട് ഒരു അഭ്യര്‍ഥന. അദ്ദേഹത്തിന് തന്റെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതില്‍ താല്‍പര്യം ഇല്ലായിരുന്നു.
എം.ടി എന്ന വായനക്കാരന് ഏറ്റവും ഇഷ്ടപ്പെട്ടത് വായനയായിരുന്നു. അച്ഛന്‍ ആഗ്രഹിച്ചപോലെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ പദ്ധതിക്ക് വൈകാതെ തന്നെ തുടക്കം കുറിക്കുന്നതാണ്. അതിലേക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അപേകഷിക്കുന്നു.
സസ്‌നേഹം
അശ്വതി വി നായര്‍
എം.ടി അന്തരിച്ച് പതിനാറാം ദിവസം തിരുനാവായയില്‍ കുടുംബം ബലിതര്‍പ്പണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അശ്വതി ഇങ്ങനെയൊരു അഭ്യര്‍ഥന പൊതുസമൂഹത്തോടും സംഘടനകളോടും നടത്തിയിരിക്കുന്നത്. മരണാനന്തരം അദ്ദേഹത്തെ ആദരിക്കുന്നതിന്റെ ഭാഗമായി അനവധി സംഘടനകളും സ്ഥാപനങ്ങളും എം.ടിയുടെ പേരില്‍ പുരസ്‌കാരങ്ങളും സ്മാരകങ്ങളും നിര്‍മിക്കുന്നതിന് കുടുംബത്തിന്റെ സമ്മതം തേടിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group