യു.ഡി.എഫ്. കൂടെനിന്നാൽ ‘മരിച്ചും കൂടെനിൽക്കും’

യു.ഡി.എഫ്. കൂടെനിന്നാൽ ‘മരിച്ചും കൂടെനിൽക്കും’
യു.ഡി.എഫ്. കൂടെനിന്നാൽ ‘മരിച്ചും കൂടെനിൽക്കും’
Share  
2025 Jan 08, 10:30 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മലപ്പുറം : വനനിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം യു.ഡി.എഫ്. ഏറ്റെടുക്കണമെന്നും യു.ഡി.എഫ്. നേതാക്കൾ കൂടെനിൽക്കുമെങ്കിൽ ‘മരിച്ചും കൂടെനിൽക്കു’മെന്നും പി.വി. അൻവർ എം.എൽ.എ. അതിനായി യു.ഡി.എഫിനു പിന്നിൽ സാധാരണക്കാരനായി നിൽക്കാൻ തയ്യാറാണ്. തന്റെ പ്രവർത്തനം ആവശ്യമുണ്ടോയെന്ന് വിലയിരുത്തേണ്ടത് യു.ഡി.എഫാണ്. വരുംദിവസങ്ങളിൽ കൂടുതൽ യു.ഡി.എഫ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.


സി.പി.എമ്മിന്റെ എം.എൽ.എ.മാർ ഉൾപ്പെടെയുള്ളവർ തന്റെകൂടെ വരുമെന്നു പറഞ്ഞതിനുപിന്നാലെയാണ് അറസ്റ്റുണ്ടായത്. സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ കൂട്ടുകെട്ട് നിനിൽക്കുന്നു. എല്ലാ പാർട്ടിയിലെയും ചില നേതാക്കൾ തമ്മിൽ കൂട്ടുകെട്ടുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. തനിക്കുശേഷം പ്രളയമെന്നാണ് പിണറായിയുടെ കാഴ്ചപ്പാട്. അങ്ങനെ അദ്ദേഹത്തെ പ്രവർത്തിപ്പിക്കുന്നത് ആർ.എസ്.എസാണ്. അജിത്കുമാറാണ് ഇതിനുപിന്നിലെന്നും അൻവർ പറഞ്ഞു. മലപ്പുറം ഒതായിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘എൽ.ഡി.എഫിനെ പത്തു സീറ്റിലേക്ക്‌ ചുരുക്കാനാകും’


ദളിത് വിഭാഗങ്ങൾ, മലയോരജനത ഉൾപ്പെടെയുള്ളവരെ കൂട്ടുപിടിച്ചു പോരാടിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ കേവലം 10 സീറ്റിലേക്ക് ഇടതുപക്ഷത്തെ ചുരുക്കാനാകും. തന്നെ അറസ്റ്റുചെയ്തതിനെതിരായി പ്രതികരിച്ച യു.ഡി.എഫ്. നേതാക്കളോട് നന്ദിയുണ്ടെന്നും അൻവർ പറഞ്ഞു.


വനനിയമ ഭേദഗതിക്കെതിരേ പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂട്ടിയോജിപ്പിക്കണം. മലയോരപ്രദേശങ്ങളിൽ പൊറുതിമുട്ടി ജീവിക്കുന്നവരുണ്ട്. അവിടങ്ങളിലെ എല്ലാ സംഘടനകളെയും ചേർത്തുകൊണ്ട്് സമരങ്ങൾ നടത്തണം -അദ്ദേഹം പറഞ്ഞു. വനനിയമ ഭേദഗതി ഉദ്യോഗസ്ഥരെ ഗുണ്ടകളാക്കും


വനനിയമ ഭേദഗതിക്കെതിരേയും വകുപ്പിനെതിരേയും പി.വി. അൻവർ ആഞ്ഞടിച്ചു. വനനിയമ ഭേദഗതിനിയമം പാസായാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതാണ് ബിൽ. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമം. കേന്ദ്രത്തിന്റെ നിയമമാണെന്നു പറയുന്ന സർക്കാരാണ് സംസ്ഥാനത്തിന്റെ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. വന്യജീവിശല്യത്താൽ നിരവധി പേരാണ് വീടുവിട്ടുപോകുന്നത്. ബില്ലിൽ പുഴയെക്കൂടി ഉൾപ്പെടുത്താനാണ് ശ്രമം. അത് കുടിവെള്ളപദ്ധതികളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ വിഭാഗമാണ് ബില്ലുകൊണ്ട് കൂടുതൽ ദോഷം അനുഭവിക്കുക. സി.പി.ഐ. മന്ത്രിമാരും റോഷി അഗസ്റ്റിനും മലയോരജനങ്ങളെ വഞ്ചിച്ചവരാണ്. വനംവകുപ്പിന്റെ കെട്ടിടങ്ങൾ പലതും തെറ്റായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25