കോഴിക്കോട്: ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. ഭരണാധികാരികൾക്ക് മാറ്റം വേണമെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ എന്റെ അഭിപ്രായമേ പറയുന്നുള്ളൂ. എന്റെ അഭിപ്രായത്തിൽ ഓരോ ദേവാലയങ്ങള്‍ക്കും അതിന്റേതായ ആചാരങ്ങളുണ്ട്. അത്, ഹിന്ദു ദേവാലയങ്ങള്‍ എന്ന് മാത്രമല്ല, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും അതിന്റേതായ ആചാരമുണ്ട്. അത് അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.
ഞാനൊരു ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഷര്‍ട്ട് അഴിച്ചാലേ കയറാന്‍ സാധിക്കൂ എന്ന് പറഞ്ഞാല്‍ അത് അഴിക്കാന്‍ സന്നദ്ധനാണെങ്കില്‍ മാത്രം പോയാല്‍ മതി. അവിടെ പോയി വഴക്കുണ്ടാക്കേണ്ട കാര്യമില്ല', ഗണേഷ് കുമാർ പറഞ്ഞു.
ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീർഥാടന മഹോത്സവ സമ്മേളനത്തിലാണ് ക്ഷേത്രാചാരങ്ങളിലെ പോരായ്മകളെ സ്വാമി വിമർശിച്ചത്. ശ്രീനാരായണ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയിൽ ഈ നിർദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group