തിരുവനന്തപുരം: എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിക്കുന്നതുപോലെ പ്രതിപക്ഷ നേതാവിനേയും ആർക്കും വിമർശിക്കാം. വെള്ളാപ്പള്ളിയുടെ പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണോ അതോ താൻ തിരുത്തുന്നതിനായാണോ എന്ന് ശ്രദ്ധിക്കുമെന്നും
സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി എൻ.എസ്.എസ്. ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു.
ഇതിനെ പിന്തുണച്ചുകൊണ്ടാണ് വെള്ളാപ്പള്ളി വെള്ളിയാഴ്ച സംസാരിച്ചത്. 'സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കൾ എപ്പോഴും അടുപ്പം പുലർത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,' വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'എൻ.എസ്.എസുമായി ചെന്നിത്തല അകന്നുനിൽക്കാൻ പാടില്ല. പിണക്കങ്ങൾ തീർത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും നല്ലത്. ചെന്നിത്തല അതിനുവേണ്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞു, അത് മികച്ച തീരുമാനമാണ്,' വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി.-എൻ.എസ്.എസ്. നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണ്. എൻ.എസ്.എസിനോട് അടുത്ത് നിൽക്കേണ്ടയാളാണ് രമേശ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇതിനിടെ വി.ഡി. സതീശനെതിരായ പ്രസ്താവനകളും വെള്ളാപ്പള്ളി നടത്തി.
'പ്രതിപക്ഷ നേതാവിനുവേണ്ട മെയ്‌വഴക്കം വി.ഡി. സതീശനില്ല. അദ്ദേഹത്തിന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ, വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവ്', എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എൻ.ഡി.പി., എൻ.എസ്.എസ്. ജനറൽ സെക്രട്ടറിമാരുമായി ഇപ്പോൾ വി.ഡി. സതീശൻ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിർപക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടകൾക്കും എതിരെ പരസ്യമായ പ്രസ്താവനകൾ നടത്തുന്നുമുണ്ട്. പ്രതിപക്ഷ നേതാവിനോട് ഇരുസംഘടനകൾക്കുമുള്ള താൽപര്യമില്ലായ്മ കൂടിയാവാം രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോൾ നൽകുന്ന പരസ്യപിന്തുണയ്ക്ക് പിന്നിലുള്ള കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group