മുനമ്പം: സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമിക്കുന്നു- വി.ഡി. സതീശൻ

മുനമ്പം: സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമിക്കുന്നു- വി.ഡി. സതീശൻ
മുനമ്പം: സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമിക്കുന്നു- വി.ഡി. സതീശൻ
Share  
2024 Dec 08, 07:58 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

കൊച്ചി : മുനമ്പം വിഷയത്തിൽ വർഗീയ ഭിന്നിപ്പിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സി.പി.എം. ശ്രമിച്ചത്. 1987 അല്ല 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


മുനമ്പത്തെ മുതലെടുത്താൽ അതിന്റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയുന്നതാണ്. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവം ഒരുക്കുകയാണെങ്കിൽ അതിനുള്ള മറുപടി മുനമ്പത്തെയും കേരളത്തിലെയും ജനത നൽകും. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുമായി പ്രതിപക്ഷവും കോൺഗ്രസും മുന്നോട്ടുപോകും. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയുടെ രാഷ്ട്രീയം ആര് ഉയർത്തിക്കാട്ടിയാലും ഒന്നിപ്പിക്കലിന്റെ രാഷ്ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായി. പ്രൊഫ. കെ. അരവിന്ദാക്ഷൻ, ഡോ. എം.സി. ദിലീപ്കുമാർ, ടി.എസ്. ജോയ്, എം.പി.മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എ.ഐ.സി.സി. സെക്രട്ടറി റോജി എം. ജോൺ, എം.എൽ.എ.മാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി.എ. അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ, അജയ് തറയിൽ, ജയ്സൺ ജോസഫ്, കെ.പി. ഹരിദാസ്, ഐ.കെ. രാജു, ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, മനോജ് മൂത്തേടൻ, കെ.കെ. ഇബ്രാഹിംകുട്ടി, സുനില സിബി, മുനമ്പം സന്തോഷ്, എം.എ. ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, വി.കെ. മിനിമോൾ, ബാബു പുത്തനങ്ങാടി, എം.ജെ. ടോമി, ജോസഫ് ആൻറണി, അബ്ദുൽ ലത്തീഫ്, ടിറ്റോ ആൻറണി, സേവിയർ തായങ്കരി, കെ.എം. പരീത് തുടങ്ങിയവർ സംസാരിച്ചു.




samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25