നെറികേടുകൾ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി സുരേന്ദ്രൻ

നെറികേടുകൾ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി സുരേന്ദ്രൻ
നെറികേടുകൾ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി സുരേന്ദ്രൻ
Share  
2024 Nov 27, 04:02 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പത്തനംതിട്ട: ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 


പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറുകണക്കിനു ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ കഴിഞ്ഞ മൂന്നു നാലു ദിവസമായി മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകൾ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.


തനിക്കെതിരെ മാധ്യമങ്ങള്‍ ചവറ് വാര്‍ത്തകളാണ് നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ ആക്ഷേപം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

(കടപ്പാട്: മനോരമ ന്യൂസ്‌)


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25