ചേലക്കര: കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാൻ കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒതുക്കിയതാണെന്ന മാത്യു കുഴൽനാടൻ്റെ ആരോപണത്തിൽ മറുപടിയുമായി എം.പി. കെ. രാധാകൃഷ്ണൻ.
"അത് പറഞ്ഞാല്‍ കുറച്ചുവോട്ട് കിട്ടുമെന്ന് കരുതി അങ്ങനെ പറയുന്നതാ. എന്നെ ഉയര്‍ത്തിയത് പാര്‍ട്ടിയല്ലേ. പിന്നെയെങ്ങനെയാ ഒതുക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഓരോകാലത്തും ഓരോ തീരുമാനങ്ങളെടുക്കണം. എക്കാലത്തും ഒരേ തീരുമാനമെടുക്കാന്‍ കഴിയില്ല", കെ.രാധാകൃഷ്ണൻ പറഞ്ഞു.
കേരള മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മന്ത്രിയില്ലാത്ത, മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത, അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നത്. എത്ര നിങ്ങള്‍ മൂടിവെച്ചാലും എത്ര ശ്രദ്ധിക്കപ്പെടരുതെന്നാഗ്രഹിച്ചാലും ഈ വിഷയം ചേലക്കര ചര്‍ച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മാത്യുകുഴൽനാടൻ പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാധാകൃഷ്ണൻ.
"കെ.രാധാകൃഷ്ണന്റെതുപോലെയൊരു സാന്നിധ്യം ചേലക്കരയില്‍ ഞങ്ങളാരും കണ്ടില്ല. ഇതെല്ലാം കൂടി മനസ്സില്‍വെച്ചാകും ചേലക്കര വിധിയെഴുതുക" എന്നും മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group