മാദ്ധ്യമപ്രവർത്തകർക്കെതിരായ ‘പട്ടി’പ്രയോഗം; സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

മാദ്ധ്യമപ്രവർത്തകർക്കെതിരായ ‘പട്ടി’പ്രയോഗം; സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
മാദ്ധ്യമപ്രവർത്തകർക്കെതിരായ ‘പട്ടി’പ്രയോഗം; സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
Share  
2024 Oct 26, 12:45 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പാലക്കാട്: മാദ്ധ്യമപ്രവർത്തകർ പട്ടികളെപ്പോലെയെന്ന് ആക്ഷേപിച്ച സിപിഎം നേതാവും മുൻ എംപിയുമായ എൻ. എൻ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. മാദ്ധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ചൂണ്ടിക്കാട്ടി. കൃഷ്ണദാസ് മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.


പാലക്കാട് സിപിഎം ഏരിയ കമ്മിറ്റിയംഗമായ അബ്ദുൾ ഷുക്കൂർ ജില്ലാ സെക്രട്ടറി നടത്തുന്ന മാനസീക പീഡനത്തിനെതിരെ പ്രതിഷേധിച്ച് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് റിപ്പോർട്ട് ചെയ്തതിനായിരുന്നു കൃഷ്ണദാസിന്റെ അസഭ്യവർഷം. ഇറച്ചിക്കടയ്‌ക്ക് മുൻപിൽ പട്ടികൾ നിൽക്കുന്നതുപോലെ മാദ്ധ്യമങ്ങൾ ഷുക്കൂറിന്റെ വീട്ടിൽ നിൽക്കുകയായിരുന്നുവെന്നാണ് കൃഷ്ണദാസ് ഉപമിച്ചത്. രാവിലെയും ഇതേ വിഷയത്തിൽ മാദ്ധ്യമപ്രവർത്തകരോട് കൃഷ്ണദാസ് മോശമായി പെരുമാറിയിരുന്നു.


പട്ടികൾ എന്ന് വിളിക്കണ്ട കാര്യമില്ലെന്ന് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെ തന്നെ പറയുമെന്നായിരുന്നു കൃഷ്ണദാസിന്റെ മറുപടി. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയിൽ നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലർന്നതുമായ പ്രസ്താവനയും പെരുമാറ്റവുമാണ് കൃഷ്ണദാസ് നടത്തിയതെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. ഹീനമായ പ്രസ്താവന പിന്വലിച്ച് മാപ്പുപറയാന് കൃഷ്ണദാസ് തയാറാകണമെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല് സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.


സ്വന്തം പാർട്ടിക്കാർ വിലക്കിയിട്ടും എൻ.എൻ. കൃഷ്ണദാസ് മാദ്ധ്യമപ്രവർത്തകരോട് അപര്യാദയായി പെരുമാറുകയായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാർഥികളുടെയും വാർത്തകൾ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാദ്ധ്യമപ്രവർത്തകർ. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പൊട്ടിത്തെറികളും പ്രതിഷേധങ്ങളും കല്ലുകടികളുമുണ്ടാകുമ്പോൾ സ്വഭാവികമായും വാർത്തയായി മാറും. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം ആവർത്തിക്കുന്നവരാണ് തങ്ങൾക്കെതിരെ ചോദ്യങ്ങളും പരാമർശങ്ങളും ഉയരുമ്പോൾ ഇത്തരത്തില് അരിശംകൊണ്ട് നിലവിട്ട് പെരുമാറുന്നതെന്ന് കെയുഡബ്ല്യുജെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. courtesy : Janam Tv

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25