ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം
ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം
Share  
2024 Oct 06, 10:19 AM
VASTHU

ദേശീയപാത സർവീസ് റോഡ്

അറ്റകുറ്റപ്പണി നടത്തണം

വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു


പലയിടത്തും റോഡുകൾ തകർന്ന നിലയിലാണ് ഇതുമൂലം റോഡ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുന്നതായി സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല,ബാബു ഒഞ്ചിയം എന്നിവർ പറഞ്ഞു .

സർവീസ് റോഡിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ നേരിടുന്ന മുക്കാളി, കേളുബസാർ എന്നിവിടങ്ങളിൽ ഇതിന് പരിഹാരമായി പുതുതായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാക്കണമെന്ന് സമിതി അംഗം പി പി രാജൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് എന്നിവർ ആവശ്യപ്പെട്ടു.

സ്ഥലം ഏറ്റെടുക്കൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിരുന്നു എന്നാൽ അതിൽ നിന്ന് പിന്നോട്ട് പോയതായി പരാതി ഉയർന്നു. ദേശീയപാത നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങൾ ഇല്ലെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു റെയിൽവേ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തിയ നടപടി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമിതിയംഗം പിഎം മുസ്തഫയാണ് കാര്യം ചൂണ്ടിക്കാട്ടിയത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ജൽ ജീവൻ മിഷൻ കുത്തിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആകുമെന്ന് വാട്ടർ അതോറിറ്റി വിഭാഗം അറിയിച്ചു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി അധ്യക്ഷത വഹിച്ചു.

തഹസിൽദാർ ഡി രഞ്ജിത്ത് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ടി വി ഗംഗാധരൻ, ബാബു ഒഞ്ചിയം, പി പി രാജൻ, പി എം മുസ്തഫ, വി പി അബ്ദുള്ള എന്നിവർ സംസാരിച്ചു.

bjp-prakashan
whatsapp-image-2024-10-04-at-20.19.38_202e728b
capture

അഞ്ച് വിടുകൾ മുക്കാളിയിൽ അപകടാവസ്ഥയിൽ 


മുക്കാളിയിൽ പാർശ്വഭിത്തി

സംരക്ഷണം അനിശ്ചിതത്വത്തിൽ 

 

ചോമ്പാല :ദേശീയപാതയിലെ മുക്കാളിയിലും പുതുണത്തും മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്‌ഥയിലായ സ്ഥലത്ത് കൂടുതൽ സ്ഥലം എറ്റെടുക്കാൻ പദ്ധതിയില്ലെന്ന് എൻ.എ എ.ഐ വ്യക്തമാക്കിയതോടെ ഇവിടെ പാർശ്വഭിത്തിസംരക്ഷണം വിണ്ടുംഅനിശ്ചിതത്വത്തിൽ.

ശനിയാഴ്ച നടന്ന ല്ലാ വികസനസമിതി യോഗത്തിലാണ് ൻ.എച്ച്.എ.ഐ. ഇക്കാര്യമറിയിച്ചത്. 

മുക്കാളിയിൽ പാർശ്വഭിത്തി സംരക്ഷിക്കാനായി നടപ്പാക്കിയ സോയിൽ നെയിലിങ് സംരക്ഷണഭിത്തി ഉൾപ്പെടെ തകർ വീണിട്ട് മൂന്നുമാസം കഴിഞ്ഞു. 

ഇവിടെ കൂടുതൽസ്ഥലം ഏറ്റെടുത്തുകൊണ്ട് കൃത്യമായ ചെരിവ് നൽകി ശാസ്ത്രീയമായരീതിയിൽ പാർശ്വഭിത്തി കെട്ടാനായിരുന്നു വിദഗ്ധ സംഘം ഉൾപ്പെടെ ശുപാർശചെയ്തത്. എ ന്നാൽ, സ്ഥലം ഏറ്റെടുക്കാൻ പദ്ധതിയില്ലെ എൻ.എച്ച്.എ.ഐ. വ്യക്തമാക്കിയതോടെ ഇത് നടക്കുമോഎന്നകാര്യത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. 

അശാസ്ത്രീയമായി ചെയ്ത സോയിൽ നെയിലിംഗ് ഇവിടെ പൂർണമായും തകർന്നിട്ടുണ്ട് . ശേഷിച്ചവ തകർച്ചാ അവിടെത്തന്നെ കിടക്കുന്നു. 

മണ്ണിടിഞ്ഞ ഭാഗത്ത് അഞ്ച് വീട്ടുകാർ കടുത്തഭി ഷണിയിലുമാണ്. ചിലരെ മാറ്റിപ്പാർപ്പിച്ചു.

ഡൽഹി ഐ.ഐ.ടി.യിൽനിന്നുള്ള വിദഗ്ധൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചപ്പോൾ സോയിൽ നെയിലിങ് വേണ്ട ന്നും പകരം സുരക്ഷാമതിൽ നിർമിക്കാനുമാണ് നിർദേശിച്ചത്. 

ഉയരമുള്ള സ്ഥലമായതിനാൽ കുത്തനെ മതിൽ നിർമിക്കാൻ കഴി ല്ല. 

തട്ടുതട്ടായിവേണം മതിൽ കെട്ടാൻ .

ഇതിന് കൂടുതൽസ്ഥലം അത്യാവശ്യമാണ് ഇക്കാര്യം എൻ.എച്ച്.ഐ.എ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തെ അറിയിച്ചെ ങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടിക്രമ ങ്ങൾ പൂർത്തിയാക്കി പ്രവൃത്തി തു ടങ്ങാൻ ഏറെ സമയമെടുക്കുന്ന തിനാൽ സ്ഥലം ഏറ്റെടുക്കാതെ പാർശ്വഭിത്തിസംരക്ഷണം നട പ്ലാക്കാൻ ശ്രമിക്കണമെന്ന മറു പടിയാണ് ലഭിച്ചത്.

 ഇതിനുള്ള മാർഗമാണ് ഇപ്പോൾ എൻ.എ ച്ച്.എ.ഐ. പരിശോധിക്കുന്നത്. 

ഇത് എങ്ങനെ സാധ്യമാകുമെന്നതിൽ വ്യക്തതയില്ല. 

സൂരക്ഷ ഉറപ്പാക്കാതെയുള്ള ഭിത്തിസം രക്ഷണം ഭാവിയിൽ വീണ്ടും മണ്ണിടിച്ചിലിന് വഴിയൊരുക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

 ചെലവ് വീണ്ടും കൂടുമെന്നതിനാലാണ് സ്ഥലം ഏറ്റെടുത്തുകൊണ്ട് സംരക്ഷണഭിത്തി കെട്ടാൻ എൻ.എച്ച്.എ.ഐ. തയ്യാറാകാത്തതെന്നാണ് സൂചന .

മടപ്പള്ളിയിലും മുരാടുമെല്ലാം ഇതേ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇടിഞ്ഞഭാ ഗം അതേപടി നിൽക്കുകയാണ് ഇപ്പോഴും. മഴപെയ്താൽ കുറേഭാഗം ഇനിയും ഇടിയും. ഇത് സംരക്ഷിക്കാൻപോലും എൻ.എച്ച്.എ ഐ യുടെ ഭാഗത്തുനിന്ന് ഇടപെടലു ണ്ടാകുന്നില്ല. ഭിത്തികെട്ടാൻ വൈകുന്നത് റോഡ് പ്രവൃത്തി വൈകുന്നതിനും കാരണ മാകും.


ഏറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു


നിലവിൽ സ്ഥലം ഏറ്റെടുക്കാൻ പദ്ധതിയി ല്ലെന്നാണ് എൻ.എച്ച്.എ.ഐ. അറിയിച്ച തെങ്കിലും സ്ഥലം ഏറ്റെടുക്കണമെന്ന ആവ ശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

 അഞ്ച് വിടുകൾ മുക്കാളിയിൽ അപകടാവസ്ഥയിലാണ്. ഇവിടെ സ്ഥലം ഏറ്റെടുക്കാതെ പാർ ശുഭിത്തിസംരക്ഷണം നടപ്പാകില്ല. ജനങ്ങളു ടെ ആശങ്ക കണക്കിലെടുത്തുകൊണ്ടുള്ള നടപടി എൻ.എച്ച്.എ.ഐ. സ്വീകരിക്കണം:കെ .കെ .രമ MLA 

(:ഫോട്ടോ : ഫയൽ കോപ്പി )





 

marmma_1727807662
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2